ന​വ​യു​ഗം ആ​ദ​രി​ക്കു​ന്ന​വ​ർ: സൗ​മ്യ വി​നോ​ദ്, ബോ​ബ​ൻ തോ​മ​സ്, ജ​ലീ​ൽ ക​ല്ല​മ്പ​ലം, വെ​ങ്കി​ടേ​ഷ്

വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ ന​വ​യു​ഗം ആ​ദ​രി​ക്കും

ദ​മ്മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച സം​ഘ​ടി​പ്പി​ക്കു​ന്ന ‘ന​വ​യു​ഗ​സ​ന്ധ്യ-2024’​ൽ സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ ആ​ദ​രി​ക്കും. സൗ​മ്യ വി​നോ​ദ് (ക​ലാ​രം​ഗം), ബോ​ബ​ൻ തോ​മ​സ് (വ്യ​വ​സാ​യം), ജ​ലീ​ൽ ക​ല്ല​മ്പ​ലം (സാ​മൂ​ഹി​ക സേ​വ​നം), കെ. ​വെ​ങ്കി​ടേ​ശ​ൻ (ജീ​വ​കാ​രു​ണ്യം) എ​ന്നി​വ​രെ​യും കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​നെ​യു​മാ​ണ്​ ആ​ദ​രി​ക്കു​ന്ന​ത്.

17 വ​ർ​ഷ​മാ​യി ദ​മ്മാ​മി​ൽ ദേ​വി​ക ക​ലാ​ക്ഷേ​ത്ര എ​ന്ന നൃ​ത്ത​വി​ദ്യാ​ല​യം ന​ട​ത്തു​ന്ന ന​ർ​ത്ത​കി​യാ​ണ്​ സൗ​മ്യ വി​നോ​ദ്. സൗ​ദി, ഇ​ന്ത്യ, അ​മേ​രി​ക്ക, ബ​ഹ്റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ക​മ്പ​നി​യാ​യ ബോ​ബ്സ്കോ​യു​ടെ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​റ​ക്ട​റു​മാ​ണ്​ ബോ​ബ​ൻ തോ​മ​സ്. 30 വ​ർ​ഷ​മാ​യി അ​ൽ അ​ഹ്​​സ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വാ​സി ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​ണ് ജ​ലീ​ൽ ക​ല്ല​മ്പ​ലം. പ്ര​വാ​സ​ലോ​ക​ത്തെ കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന കൂ​ട്ടാ​യ്​​മ​യാ​ണ്​ കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് (കാ​സ്ക്).

ത​മി​ഴ്‌​നാ​ട് നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി​യാ​യ കെ. ​വെ​ങ്കി​ടേ​ശ​ൻ സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​ശ​സ്ത​നാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​ണ്. 32 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സൗ​ദി​യി​ൽ അ​ദ്ദേ​ഹം പ്ര​വാ​സി​യാ​ണ്.

‘ന​വ​യു​ഗ​സ​ന്ധ്യ-2024’ ച​ട​ങ്ങി​ൽ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മു​ൻ​മ​ന്ത്രി​യു​മാ​യ ബി​നോ​യ് വി​ശ്വ​വും സി.​പി.​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​വും മു​ൻ എം.​എ​ൽ.​എ​യു​മാ​യ സ​ത്യ​ൻ മൊ​കേ​രി​യും ചേ​ർ​ന്ന് ഇ​വ​ർ​ക്ക്​ ആ​ദ​ര​വ് സ​മ്മാ​നി​ക്കു​മെ​ന്ന് ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

Tags:    
News Summary - navayugam samskarika vedi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.