ദമ്മാം: ചായക്കൂട്ടുകളോ, കാൻവാസുകേളാ, ചിത്രം വരക്കാൻ ബ്രഷുകളോ ഇല്ലാതെ നഷ്വത് വ രക്കുന്ന ചിത്രങ്ങളിൽ വിരിയുന്നത് അപൂർവ ചാരുതയാർന്ന രൂപങ്ങൾ. പഠനത്തിെൻറ ഇടവേളകളിൽ നോട്ടുബുക്കിലെ താളുകളിൽ വരഞ്ഞിട്ട ചിത്രങ്ങൾ വീട്ടുകാരും, കൂട്ടുകാരുമാണ് കണ്ടെത്തിയത്. ശാസ്ത്രീയ പഠനമോ, മുൻ പരിചയമോ ഇല്ലാതെ, വരച്ചുതുടങ്ങിയ നഷ്വത്, ചിത്രം വരയുടെ നൂതന ഭാവമാണ് സൃഷ്ടിക്കുന്നത്. നഷ്വത് ചിത്രം വരക്കുകയല്ല, വെളുത്ത പ്രതലത്തിലെ ശൂന്യതകൾ കറുത്ത മഷിക്കൂട്ടുകളാൽ പൂരിപ്പിച്ചു കഴിയുേമ്പാൾ അത് ചിത്രങ്ങളായി മാറുകയാണ്. വരകളും, ചെറിയ ഷെയ്ഡുകളും കൊണ്ട് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ചമക്കുന്ന ഇൗ 12ാം ക്ലാസുകാരിക്ക് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
മലയാളത്തിെൻറ മഹാനടൻ മമ്മൂട്ടിയുടെ ചിത്രം അരമണിക്കൂർകൊണ്ടാണ് നഷ്വത്ത് വരച്ചു നൽകിയത്. ചിത്രത്തിൽ മമ്മൂട്ടി ഒപ്പിട്ടുനൽകുകയും ചെയ്തു. ഏറ്റവും പ്രിയപ്പെട്ട അഭിനേതാവിെൻറ പലഭാവത്തിലുള്ള നിരവധി ചിത്രങ്ങളാണ് നഷ്വത്ത് വരച്ചിരിക്കുന്നത്. കൂട്ടുകാരുടെ പ്രിയ ഫുട്ബാൾ താരങ്ങളായ നെയ്മർ, ക്രിസ്റ്റ്യാനോ, സെർജിയോ റാമോസ്, മുഹമ്മദ് സലാ, ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ തുടങ്ങിയവരുടെ ചിത്രങ്ങളാണ് കൂടുതലും വരച്ചത്.
ദമ്മാമിൽ മലയാളി സമാജം, ദമ്മാം ലീഡേഴ്സ് ഫോറം, ക്ലബ് ദാറസ്സിഹ എന്നിവർ സംഘടിപ്പിച്ച പരിപാടികളിൽ നഷ്വത് ചിത്രപ്രദർശനങ്ങൾ നടത്തിയിരുന്നു. ദമ്മാമിലെ വിവിധ തുറകളിലെ നിരവധി ആളുകളാണ് നഷ്വത്തിെൻറ ചിത്രം കാണാൻ എത്തിയത്. ആദ്യമൊക്കെ നേരംപോക്കിന് വരച്ചുതുടങ്ങിയ നഷ്വത് ഇപ്പോൾ ചിത്രംവര കൂടുതൽ ഗൗരവത്തോടെ ജീവിതത്തിൽ കൂട്ടാനുള്ള തയാറെടുപ്പിലാണ്. യു.എ.ഇയിലുള്ള പിതൃസഹോദരൻ നസീർ മുഹമ്മദ് ചിത്രകാരനാണ് എന്നതാണ് നഷ്വതിെൻറ ചിത്രകലാ പാരമ്പര്യം. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ സുനിൽ മുഹമ്മദിേൻറയും, അധ്യാപിക ഷഫീദയുടേയും രണ്ടാമത്തെ മകളാണ് ദമ്മാം ഇൻറർ നാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികൂടിയായ നഷ്വത്. സഹോദരി നഹ്വത് കൊച്ചി നാഷനൽ യൂനിവേഴ്സിറ്റി ലീഗൽ സ്റ്റഡീസിലെ നാലാംവർഷ നിയമ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.