????????? ????????? ?????? ????? ????????????? ??.? ??????? ?????? ?????? ????????

നാരീശക്തി പുരസ്​കാര ജേതാവ് മഞ്ജു മണിക്കുട്ടനെ ആദരിച്ചു

ദമ്മാം: ഇന്ത്യ ഗവൺമ​െൻറി​​െൻറ 2018ലെ ‘നാരീശക്തി​’ പുരസ്‌കാരം രാഷ്​ട്രപതിയുടെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങി മടങ്ങിയെത്തിയ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡൻറും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ആദരിച്ചു. താലപ്പൊലിയുടെയും നിറവാദ്യ​ത്തി​​െൻറയും അകമ്പടിയിൽ ഉത്സവാന്തരീക്ഷത്തിലാണ്​ നവയുഗം സ്വീകരണ പരിപാടി ഒരുക്കിയത്​. ഉപദേശകസമിതി ചെയർമാൻ ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി പ്രസിഡൻറ്​ ജി. ബെൻസി മോഹൻ ഉദ്​ഘാടനം ചെയ്തു. മഞ്ജുവി​​െൻറ ജീവിത രേഖ മീനു അരുൺ അവതരിപ്പിച്ചു. എം.എ വാഹിദ് കാര്യറ, ഷിബുകുമാർ, ശ്രീകുമാർ വെള്ളല്ലൂർ, ബിജു വർക്കി, അനീഷ കലാം, ഇ.എസ് റഹീം, വിനീഷ്, പ്രഭാകരൻ, സിയാദ്, ഗോപകുമാർ, മിനി ഷാജി, ജിൻഷ ഹരിദാസ്, നഹാസ്, ഷീബ സാജൻ, നിസാം കൊല്ലം, ബിനുകുഞ്ഞ്​ എന്നിവർ മഞ്​ജുവിന്​ ഉപഹാരങ്ങൾ കൈമാറി. എം.എ വാഹിദ് കാര്യറ, ഉണ്ണി പൂച്ചെടിയൽ, സഹീർ മിർസ ബൈഗ്, പവനൻ, നൗഷാദ്, നജീബ്, മനോജ്, ടി.എം റഷീദ്, ഹനീഫ അറബി, ഷബീർ ചാത്തമംഗലം, പി.ടി അലവി, ഷാജി വയനാട്, ഷിബു, അസ്‌ലം ഫറൂക്ക്, അബ്​ദുൽ സത്താർ, സഹീർ ബാബു എന്നിവർ സംസാരിച്ചു. മഞ്ജു മണിക്കുട്ടൻ മറുപടിപ്രസംഗം നടത്തി. ഷാജി മതിലകം സ്വാഗതവും സുമി ശ്രീലാൽ നന്ദിയും പറഞ്ഞു. ആലിക്കുട്ടി ഒളവട്ടൂർ, സിജി മജീദ്, സോഫി ഷാജഹാൻ, ഷെരീഫ് കർക്കാല, ഷാജഹാൻ തിരുവനന്തപുരം എന്നിവരും പരിപാടിയിൽ പങ്കെടുത്തു. നിസാർ, ജിൻഷ ഹരിദാസ്, ബിനുകുഞ്ഞ്​, ദേവിക രാജേഷ്, നിവേദിത്, ജെസ്വിൻ, ഐശ്വര്യ റിൻരാജ്, സംഗീത, കാർത്തിക്, വിനോദ്, നൗഷാദ് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സാജൻ, ദാസൻ രാഘവൻ, പ്രിജി കൊല്ലം, മണിക്കുട്ടൻ, സനു മഠത്തിൽ, ഷാജി അടൂർ, സഹീർഷാ, അബ്​ദുൽ കലാം, രതീഷ്​ രാമചന്ദ്രൻ, അബ്​ദുൽ സലാം, ശ്രീലാൽ, തമ്പാൻ നടരാജൻ, മഞ്ജു അശോക്, മല്ലിക ഗോപകുമാർ, ശരണ്യ ഷിബു, സിജു കായംകുളം, ലാലു ശക്തികുളങ്ങര എന്നിവർ നേതൃത്വം നൽകി.
Tags:    
News Summary - 'Nareeshakthi' award winner Manju Mannikuttan, saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.