ജിദ്ദ: ആർ.എസ്.എസിെൻറ ഹിന്ദുത്വ അജണ്ടക്കെതിരെ മുസ്ലീം ലീഗ് മുന്നോട്ടുവെച്ച രാഷ്ട്രീയ നയങ്ങളും ഇടപെടലുകള ും ശരിയാണെന്ന് കാലം ശരിവെക്കുന്നുവെന്ന് സംസ്ഥാന അസി. സെക്രട്ടറി പി.എം സാദിഖലി അഭിപ്രായപ്പെട്ടു. മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ജനാധിപത്യപോരാട്ടം എന്ന ശീര്‍ഷകത്തില്‍ ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീര്‍ വള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.
കൊണ്ടോട്ടി മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി രായിന്‍കുട്ടി നീറാട്, ഒ.ഐ.സി.സി. നേതാവ് കെ.ടി.എ മുനീര്‍ , ആനമങ്ങാട് മുഹമ്മദ് ഫൈസി എന്നിവർ സംസാരിച്ചു. വി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. പി.സി.എ റഹ്മാന് ഇണ്ണി, ഇസ്മാഈൽ മുണ്ടക്കുളം, സി.സി കരീം, ഇസഹാഖ് പൂണ്ടോളി, നാസര്‍ മച്ചിങ്ങൽ, എ.കെ. ബാവ , എന്നിവർ നേതൃത്വം നല്‍കി. നാസര്‍ മമ്പുറം ഖിറാഅത്ത് നടത്തി. അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും ലത്തീഫ് മുസ്ലിയാരങ്ങാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.