?????? ????????? ????????????? ????????????? ????????????? ?.?.??.?? ???????? ????? ????????? ???????????? ???????? ????????? ???????

ഇരട്ട കൊലപാതകം: എറണാകുളം ഒ.െഎ.സി.സി പ്രതിഷേധ സംഗമം

ജിദ്ദ: പെരിയയിൽ യൂത്ത് കോൺഗ്രസ്​ പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒ.ഐ.സി.സി ജിദ്ദ - എറണാകുളം ജില്ല കമ്മി റ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സി.പി.എമ്മി​െൻറ കഠാര രാഷ്​ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

ജിദ്ദ എറണാകുളം ജില്ല കമ്മിറ്റി പ്രസിഡൻറ് സഹീർ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. മലപ്പുറം ഡി.സി.സി ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലി, കെ.പി.സി.സി മെമ്പർ പി.എ ചെറീത്, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ മുനീർ, ജോഷി വർഗീസ്, സാക്കിർ ഹുസൈൻ എടവണ്ണ, ഷുക്കൂർ വക്കം, ഇക്ബാൽ പൊക്കുന്ന്​, ശ്രീജിത്ത് കണ്ണൂർ, ചെമ്പൻ അഹമദ്, അനിൽ ബാബു അമ്പലപ്പള്ളി, അഷ്‌റഫ് വടക്കേകാട്, വിജാസ് നജുമുദ്ദീൻ, യൂനിസ് കാട്ടൂർ, ബഷീർ അലി പരുത്തികുന്നൻ, മുജീബ് മുത്തേടത്ത്​, ബാബു ജോസഫ്, ഷിനു കോതമംഗലം, സിദ്ദീഖ് പുല്ലങ്കോട്, സിറാജ് കൊച്ചി, ഹർഷദ് ഏലൂർ, ഷമീർ സുധീർ, അഷ്‌റഫ് അൻജാലൻ, അനീസ് മുഹമ്മദ് കാരനാഗപ്പിള്ളി, റഫീഖ് മൂസ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റോയ് മാത്യു സ്വാഗതവും സെക്രട്ടറി നിഷാദ് കൊപ്പറമ്പിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - murder-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.