സൈനികാഭ്യാസം:  സൗദി പട്ടാളം തുർക്കിയിൽ

ജിദ്ദ: ‘ഇഫിസ്​ 2018’ സംയുക്​ത സൈനികാഭ്യാസത്തിൽ പ​െങ്കടുക്കുന്നതിനായി സൗദി പട്ടാളം തുർക്കിയിലെത്തി. 
അങ്കാറ സൗദി എംബസിയിലെ മിലിറ്ററി അറ്റാഷെ റിയർ അഡ്​മിറൽ ഖാലിദ്​ ബിൻ ഹുസൈൻ അൽഅസ്സാഫ്​, സൈനികാഭ്യാസത്തി​​​െൻറ കമാൻഡർ അബ്​ദുല്ല ബിൻ മുഹമ്മദ്​ അൽദുറൈബി എന്നിവരുടെ നേതൃത്വത്തിൽ സൈന്യത്തെ സ്വീകരിച്ചു. 
സൗദിയുടെ കര, നാവിക, വ്യോമസേന വിഭാഗങ്ങളുടെ പ്രാതിനിധ്യം സംഘത്തിലുണ്ട്​. 
വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ നടത്തുന്ന അഭ്യാസം ​ൈസനികരുടെ എണ്ണത്തിലും വൈപുല്യത്തിലും ലോകത്തെ വലിയ അഭ്യാസങ്ങളിലൊന്നായാണ്​ പരിഗണിക്കുന്നത്​. 
പങ്കാളി രാഷ്​ട്രങ്ങളുടെ സൈനിക പരിചയവും മികവും പരസ്​പരം അറിയാനും കൈമാറാനും ഇത്​ ഉപകരിക്കുമെന്ന്​ റിയർ അഡ്​മിറൽ. അൽഅസ്സാഫ്​ പറഞ്ഞു. 

Tags:    
News Summary - Military exercise:The Saudi Arms in Turkey-saudi arabia-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.