Posted On
date_range Updated On
date_range മീഡിയവണ്‍ ജിദ്ദ ബ്യൂറോ ഉദ്ഘാടനം ചെയ്തു
ജിദ്ദ: മീഡിയ വണ്‍ ജിദ്ദ ബ്യൂറോ ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി. കെ ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. മാധ്യമം -മീഡിയവണ്‍ സൗദി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ കെ. എം ബഷീര്‍ അധ്യക്ഷത വഹിച്ചു. മീഡിയവണ്‍ വൈസ് ചെയര്‍മാന്‍ പി.മുജീബ് റഹ്മാന്‍, അഡ്വൈസറി ബോര്‍ഡ് അംഗം പി.കെ അബ്ദുൽ റഹീം, ഗള്‍ഫ് മാധ്യമം ബ്യൂറോ ചീഫ് പി. ഷംസുദ്ദീന്‍, ജിദ്ദ കോ^ഓർഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ. നജ്മുദ്ദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മീഡിയവണ്‍ ജിദ്ദ ബ്യൂറോ ചീഫ് റബീഹ് മുഹമ്മദ് സ്വാഗതവും മാര്‍ക്കറ്റിംങ് മാനേജര്‍ റിജോ വി ഇസ്മാഈല്‍ നന്ദിയും പറഞ്ഞു. കന്ദറയിലെ സൗദി പാസ്പോര്‍ട്ട് ഓഫീസിന് സമീപത്തെ ഗള്‍ഫ് മാധ്യമം ഓഫീസിനോട് ചേര്‍ന്നാണ് പുതിയ ബ്യൂറോ പ്രവര്‍ത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.