ജിദ്ദ: ‘നാമെങ്ങനെ മാതൃകയാകും’ കാമ്പയിെൻറ ഭാഗമായി മക്ക സാംസ്കാരിക ഫോറം സംഘടിപ്പിക്കുന്ന വാഹനറാലി ഇന്ന് ജിദ്ദയിൽ നടക്കും.ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ നിന്നാണ് വാഹനറാലി ആരംഭിക്കുകയെന്ന് ട്രാഫിക് മേധാവിയും പരിപാടിയുടെ സൂപർവൈസറുമായ ജനറൽ സുലൈമാൻ സകരി വ്യക്തമാക്കി. അഞ്ച് മണിക്ക് റാലി പുറപ്പെടും. കോർണിഷ് റോഡിലൂടെ കടന്ന് റാലി കിങ് അബ്ദുൽ അസീസ് റോഡിലേക്ക് പ്രവേശിക്കും.
പിന്നീട് അൽസലാം തുരങ്കം വഴി കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ തിരിച്ചെത്തുമെന്നും ട്രാഫിക് മേധാവി പറഞ്ഞു. 56 ഓളം ഗവൺമെൻറ്, സ്വകാര്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് റാലി. കാമ്പയിെൻറ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. റാലിയിൽ പങ്കെടുക്കുന്ന വാഹനങ്ങൾ പുതുമയാർന്നതും കാമ്പയിൻ സന്ദേശം പ്രചരിപ്പിക്കുന്ന നിലയിൽ അലങ്കരിച്ചതുമായിരിക്കും. ആദ്യമായാണ് ജിദ്ദയിൽ ഇങ്ങനെയൊരു വാഹന റാലി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.