മാത്തമാറ്റിക്കൽ​ ഒളിമ്പ്യാഡിൽ പ​െങ്കടുക്കാനെത്തിയവർ ചരിത്രമേഖല സന്ദർശിച്ചു

ജിദ്ദ: അറേബ്യൻ മാത്തമാറ്റിക്കൽ​ ഒളിമ്പ്യാഡിൽ പ​െങ്കടുക്കാനെത്തിയ യുവാക്കൾ ബലദിലെ ചരിത്രമേഖല സന്ദർശിച്ചു. ജിദ്ദ വിദ്യാഭ്യാസ വകുപ്പിന്​ കീഴിലെ പബ്ലിക്​ റിലേഷൻ വകുപ്പാണ്​ സന്ദർശനമൊരുക്കിയത്​​. ഹിസ്​റ്റോറിക്കൽ മേഖലയിലെത്തിയ സംഘം മസ്​ജിദു ശാഫിഅ്​, ബൈത്ത്​ നസീഫ്​, ബൈത്ത്​ മത്​ബൂലി, ഹിസ്​റ്റോറിക്കൽ ജിദ്ദ ലൈബ്രറി തുടങ്ങിയ ചരിത്രപ്രധാന സ്​ഥലങ്ങൾ സന്ദർശിച്ചു. ആദ്യ അറേബ്യൻ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് മത്സരം ഒരുക്കിയത്​ ജിദ്ദ സോഫിറ്റൽ ഹോട്ടലിലാണ്​. 13 അറബ്​ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പ​െങ്കടുക്കുന്നുണ്ട്​. സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ്​ പരിപാടി സംഘടിപ്പിച്ചത്​.

Tags:    
News Summary - mathamatical olympyad-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.