????????? ?????????? ????? ???? ???????? ????????

ബത്​ഹയിൽ വരച്ചിട്ട ഇന്ത്യൻ ഭൂപടം

ഞാൻ കണ്ട മനുഷ്യ നദിയാണ് ബത്ഹ. ഒരു മേൽപ്പാലത്തിനടിയിലൂടെ ഒഴുകുന്ന രണ്ടു ഭൂഖണ്ഡങ്ങളും അതില െ സപ്ത വർണങ്ങളും ഇടകലർന്ന നദി. എല്ലാ വ്യാഴാഴ്ചയും ഉച്ചക്ക് ശേഷം ഒഴുകിപ്പരക്കാൻ തുടങ്ങുന്ന നദി, വെള്ളിയാഴ്ചയുട െ വിളക്കണയുംവരേക്കും നിലക്കാറില്ല.
‘ഗൾഫ്’ എന്ന പതിവു മലയാളി വാക്കിലും സൗദിയെന്നും റിയാദെന്നുമുള്ള പ്രവാസി മണമുള്ള വാക്കിലുമെല്ലാമെന്നിൽ പറ്റിച്ചേർന്നത് ബത്ഹ മാത്രമാണ്. ഉൗദ് മഖ്ബറയുടെ അവിടെ നിന്ന്, മദീന മുനവ്വറ റോഡ ് മുറിച്ചു കടന്ന് പടിഞ്ഞാറോട്ട് ഒഴുകി തുടങ്ങുന്ന ബത്ഹ നദിയിലാണ് ആഫ്രിക്കയിലേയും ഏഷ്യയിലേയും അണഞ്ഞും തെളിഞ് ഞുമുള്ള പലതരം സ്വപ്നങ്ങൾക്കൊപ്പം ഞാനും ഒഴുകിയെത്തിയത്.

2010ലെ ചുടുകാലത്ത് റിയാദിലെത്തിയ നാളുകളിൽ മർഖബിൽ ന ിന്ന് ബത്ഹയിലേക്ക് നടക്കുേമ്പാൾ 1970കളുടെ യൂറോപ്യൻ നഗരനിർമിതിയുടെ പൊടിപിടിച്ച പതിപ്പുകൾക്കിടയിൽ ഉറച്ച പേശി യും നരച്ച താടിയുമായി ജ്ഞാനവൃദ്ധരായിപ്പോയ പാകിസ്താനികളുടെ ചുറ്റികയും തേപ്പുപെട്ടിയും പിടിച്ചുള്ള കാത്തിരി പ്പുകളുടെ അനന്തത ഇന്നും വേട്ടയാടുന്നുണ്ട്. പ്രവാസിയെന്ന് നാം മിനുക്കി പറയുന്ന വാക്കിനുള്ളിൽ ഒളിച്ചിരിക്കുന്ന അഭയാർഥികളെയാണ് സിമൻറിലും പെയിൻറിലും കുതിർന്ന വസ്ത്രങ്ങളിൽ കൂട്ടമായിരുന്ന ആ പാകിസതാനികൾ ഓർമിപ്പിച്ചത്.

ബത്​ഹയിലെ കേരള മാർക്കറ്റ്​

വ്യാഴാഴ്​ച മുതൽ കൂടുതുറന്നുവിട്ട വളർത്തുമൃഗങ്ങൾ കണക്കെ വിദൂര ഗ്രാമങ്ങളിൽ നിന്നും വമ്പൻ കമ്പനികളുടെ നിർമാണ സ്ഥലത്തുനിന്നും മസ്റകളിൽ നിന്നും ബത്ഹയിലേക്ക് ഇരമ്പിയാർത്തെത്തുന്ന രാജസ്ഥാനികളും ബിഹാരികളും തെലങ്കാനക്കാരും തമിഴരുമെല്ലാം ചേർന്ന് ഇന്ത്യയുടെ ഭൂപടം വരച്ചിടുന്നത് കാണാം. കൂട്ടമായിരുന്ന് കുടിച്ചുതീർത്ത പൂമ്പാറ്റ ചിറകുള്ള കടലാസു ഗ്ലാസുകളും പെയ്യാതെപോയ സ്വപ്നങ്ങളും കാമനകളും ആഹ്ലാദങ്ങളുമെല്ലാം ചവച്ചരച്ച് മുറുക്കിത്തുപ്പി ചുവപ്പിച്ച റോഡരികുകൾ, കോണിപ്പടികൾ, പാലത്തിന് ചുവട്ടിലെ സിമൻറു തൂണുകൾ, കെട്ടിടങ്ങളുടെ പാർക്കിങ് ഏരിയകൾ എന്നിവയിലെല്ലാം ഓരോ സംസ്ഥാനവും ഒാരോ ഗ്രാമവുമെല്ലാം വരഞ്ഞുകിടക്കുന്നത് കാണാം.

ഓരോ വെള്ളിയാഴ്ചയും വൈകീട്ട്, ബത്ഹയിലെ ഓഫിസിലേക്കുള്ള യാത്രകൾ, ഉത്സവം തിളക്കുന്ന പൂരപ്പറമ്പിലൂടെയുള്ള യാത്രയാകും. ഉത്സവത്തിരക്കിൽ ആളുകൾക്കിടയിലൂടെ ഊളിയിട്ടുള്ള യാത്ര. അപ്പോൾ മർകസ് ബിൻ സുലൈമാന് സമീപത്തെ (ഇന്നത്തെ മർകസ് താജ്) ചെറുകെട്ടിടങ്ങളുടെ വരാന്തകളിലെല്ലാം ഇന്ത്യയുടെ ഓരേ സംസ്ഥാനങ്ങൾ വട്ടമിട്ടിരിക്കുന്നത് കാണാം. ഒരു വൃത്തത്തിൽ ആന്ധ്രക്കാെരങ്കിൽ തൊട്ടപ്പുറത്ത് ചത്തീസ്ഗഡും ബിഹാറും തമിഴ്നാടുമെല്ലാം വട്ടമായുണ്ടാവും. വിസ്മയിപ്പിച്ച കാഴ്ച എന്തെന്നാൽ, ഒരു ഗ്ലാസ് ചായയും ഒട്ടേറെ കടലാസ് ഗ്ലാസുകളും വാങ്ങി, വട്ടത്തിലിരുന്ന് ഒറ്റച്ചായ പത്തും പതിമൂന്നും പേർ പകുത്തെടുത്ത് കുടിക്കുന്നതായിരുന്നു. ദാരിദ്ര്യത്തെ സാഹോദര്യം കൊണ്ട് മറികടക്കുന്ന അപൂർവ സുന്ദരാനുഭവം. ആ വട്ടത്തിൽ ചായക്കൊപ്പം നാട്ടിലെയും മണൽനാട്ടിലെയും കഥകൾ പറഞ്ഞ് ചിരിച്ച് ഒരാഴ്ചയുടെ ജോലി ഭാരവും വിരസതയും ജീവിത പ്രാരബ്ദത്തി​​െൻറ കെട്ടുകളേയും അവർ മുറുക്കിത്തുപ്പി കളയുകയായിരുന്നു. പാൻപരാഗി​​െൻറ ചുവപ്പുമെഴുകിയ റോഡരികിൽ നിന്ന് ഗ്രാമീണ ഇന്ത്യയുടെ കണ്ണീരു കലർന്ന ബ്രഹ്മപുത്രയും ഗംഗയും യമുനയും ടീസ്റ്റയുമെല്ലാം ബത്ഹ നദിയിൽ വന്നുചേരുകയായിരുന്നു.

വ്യാഴവും വെള്ളിയും മറ്റൊന്നായാണ് ബത്​ഹ നിങ്ങൾക്ക്​ മുന്നിലെത്തുക. അൽപനേരത്തേക്ക് നിങ്ങൾ മലപ്പുറത്തോ കോഴിക്കോ​​ട്ടോ എറണാകുളത്തോ കണ്ണൂരോ പെരുമ്പാവൂരോ തിരുവനന്തപുരത്തോ എത്തുന്ന സമയമാണത്. അല്ലെങ്കിൽ നാട്ടിലെ റോഡരികിൽ ധർണക്ക് സമീപത്തുകൂടെ മീൻ വാങ്ങാൻ പോകുന്ന ഓർമയുടെ പൊട്ടിലേക്ക് നിമിഷനേരത്തെ സഞ്ചാരം

വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച രാവിലെയോ നിങ്ങൾ ബത്ഹയുടെ പടവുകളിലൂടെ പോയിട്ടുണ്ടോ. ഉത്സവം തീർന്ന പൂരപ്പറമ്പ് പോലെ, നിശ്ചലമായി കിടക്കുന്ന മറ്റൊരു ഭൂപടമാണ് കാണുക. ഡിസ്പോസിബിൾ ഗ്ലാസുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, തുപ്പിനിറച്ച പാൻപരാഗുകൾ... എന്നിങ്ങനെ അവിശിഷ്ടങ്ങളുടെ കൂമ്പാരത്തെ ചവിട്ടിക്കടന്നല്ലാതെ നിങ്ങൾക്ക്​ പോകാനാവില്ല. ഒരർഥത്തിൽ പ്രവാസിക്കും അഭായർഥിക്കുമിടയിൽ ഉപേക്ഷിക്കപ്പെട്ടുപോയ കിനാക്കളാണവെയല്ലാം.

ബത്ഹയുടെ പടിഞ്ഞാറ് ക്ലാസികും ശിഫഅൽജസീറയും സഫ മക്കയും പാരഗണുമെല്ലാം ചേരുന്ന മലയാളി സാംസ്കാരികതയുടെ പറുദീസയിൽ ഇതേ വ്യാഴവും വെള്ളിയും മറ്റൊന്നായാണ് നിങ്ങൾക്ക്​ മുന്നിലെത്തുക. ഉപരിപ്ലവമായെങ്കിലും അൽപനേരത്തേക്ക് നിങ്ങൾ മലപ്പുറത്തോ കോഴിക്കോ​​ട്ടോ എറണാകുളത്തോ കണ്ണൂരോ പെരുമ്പാവൂരോ തിരുവനന്തപുരത്തോ എത്തുന്ന സമയമാണത്. അല്ലെങ്കിൽ നാട്ടിലെ റോഡരികിൽ ധർണക്ക് സമീപത്തുകൂടെ മീൻ വാങ്ങാൻ പോകുന്ന ഓർമയുടെ പൊട്ടിലേക്ക് നിമിഷനേരത്തെ സഞ്ചാരം. അത്തരമൊരനുഭവമാണ് മലയാളി സാംസ്കാരിക-ജീവകാരുണ്യ കൂട്ടായ്മ ഓരോ വ്യാഴാഴ്ചയും ഒരുക്കുവെക്കാറ്.

ഇതിനിടയിൽ റിയാദിൻെറ ഡൗൺ മാർക്കറ്റ് എന്ന് പറയാവുന്ന ബംഗാളി മാർക്കറ്റിലൂടെയുള്ള ഓരോ യാത്രയും കൊൽക്കത്തയുടേയും ധാക്കയുടേയും ഭിന്ന ചിത്രങ്ങളെ ഒരൊറ്റ ആൽബത്തിൽ ചേർത്ത വിഭ്രമാത്മക അനുഭവമാണ് തരിക. പാൻപരാഗി​​െൻറ മായ്ക്കാനാവത്ത വാസനക്കിടയിലും നനച്ചു കൊണ്ടേയിരിക്കുന്ന പച്ചക്കറികളും ഇലകളും മീനുമെല്ലാം ചേർന്നിടുങ്ങിയ ആ ഗല്ലി, ദേവനാഗരി ലിപിയിൽ അന്യമായി കിടക്കുന്ന ബംഗാളി ഭാഷപോലെ ഇന്നും മനസിലാക്കാനായിട്ടില്ല.

ബത്ഹയിൽ നിന്ന് പുറപ്പെട്ട് ബത്ഹയിലേക്ക് തിരിച്ചെത്തുന്നതായിരുന്നു ഓരോ റിയാദ് യാത്രയും, ഓരോ സൗദി യാത്രയും. അതിനാലാണ് വേരിൽ പടർന്നുപോയ നിറങ്ങളെല്ലാം ബത്ഹയിലെ സപ്തവർണങ്ങളായിപ്പോയത്, ഗന്ധങ്ങളെല്ലാം ബത്ഹയുടേതായിപ്പോയത്. വർഷങ്ങളുടെ അകലം കൂടുേമ്പാഴും ഇന്നും ബത്ഹ അതേ നിറത്തിൽ, അതേ ഗന്ധങ്ങളിൽ എന്നിൽ നിറഞ്ഞുകൊണ്ടേയിരിക്കുന്നത്.

Tags:    
News Summary - The map of India in Batha - Batha Supplement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.