റിയാദ്: ഭക്ഷണം പാകം ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകളുണ്ടായ മലയാളി സൗദിയിലെ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം കിഴിശ്ശേറി കുഴിമണ്ണ പുവതൊടയിൽ വീട്ടിൽ മുഹമ്മദ് ബഷീർ (48) ആണ് റിയാദിൽനിന്ന് 300 കിലോമീറ്ററകലെ ശഖ്റയിൽ മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് സ്വന്തം താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകളുണ്ടാവുകയായിരുന്നു. പിന്നാലെ മരിച്ചു. ശഖ്റയിൽ തന്നെ ജോലി ചെയ്യുകയായിരുന്നു. പിതാവ്: അലവി കുട്ടി. മാതാവ്: ഫാത്തിമ. ഭാര്യ: റൈഹാനത്ത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്കായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ശഖ്റ കെ.എം.സി.സിയുടെ മെഹ്ബൂബ് കണ്ണൂർ, അൽതാഫ് വണ്ടൂർ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.