ആറുമാസമായി റിയാദിലെ ആശുപത്രിയിലായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി

റിയാദ്: ആറുമാസമായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. മലപ്പുറം പടപ്പറമ്പ് പാങ്ങിച്ചേണ്ടി സ്വദേശി ഉമറുൽ ഫാറൂഖ് (34) ആണ്​ മരിച്ചത്​.

റിയാദ്​ ന്യൂ സനാഇയയിലെ ഹോട്ടലിൽ ജീവനക്കാരനായ ഇദ്ദേഹം ജോലിക്കിടെ പക്ഷാഘാതം പിടിപെട്ടാണ്​ ആശുപത്രിയിലായത്​. കഴിഞ്ഞ ആറുമാസവും റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

പിതാവ്​: സൈതലവി. ഭാര്യ: ഹൈറുന്നിസ, മകൻ: ഫൈസാൻ, സാഹോദരങ്ങൾ: ഹമീദ് (റിയാദ്​), ഹനീഫ, ഫൈസൽ ബാബു, ആയിഷ ഫിർദൗസ്, യൂസഫ്, അബ്​ദുറഹ്​മാൻ. റിയാദ് ഐ.സി.എഫ് വെൽഫയർ സമിതിയുടെ കീഴിൽ മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ ശ്രമം പുരോഗമിക്കുന്നു.

Tags:    
News Summary - Malappuram native died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.