മ​ക്ക എ​ക്​​സ​ല​ൻ​സ്​ അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ

ജിദ്ദ: വിവിധ രംഗങ്ങളിലെ മികവിന് നൽകുന്ന മക്ക എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. മേഖല ഗവർണർ അമീർ ഖാലിദ് അൽഫൈസലിെൻറ സാന്നിധ്യത്തിലാണ് പ്രവർത്തന മേഖലകളിലെ മികവിനുള്ള 14ാമത് മക്ക അവാർഡ് പ്രഖ്യാപന ചടങ്ങ് നടന്നത്. ജിദ്ദ മുനിസിപ്പാലിറ്റിക്കാണ് അഡ്മിനിസ്‌ട്രേറ്റിവ് എക്‌സലൻസ് അവാർഡ് ലഭിച്ചത്.

ജിദ്ദ ഗവർണറേറ്റിലെ ചേരികൾ നീക്കംചെയ്യുന്നതിന് നടപ്പാക്കിയ പദ്ധതിയാണ് അവാർഡ് നേടിക്കൊടുത്തത്. ചരിത്ര പുരാതന പള്ളികൾ വികസിപ്പിക്കാനുള്ള അമീർ മുഹമ്മദ് ബിൻ സൽമാൻ പദ്ധതിക്കാണ് കൾചറൽ എക്സലൻസ് അവാർഡ്. ഹെറിറ്റേജ് അതോറിറ്റിയാണ് ഈ അവാർഡിന് അർഹരായത്.

റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി നടപ്പാക്കിയ വാടകക്കരാറുകൾ ഡിജിറ്റിലായി ഏകീകരിച്ച സംരംഭത്തിനാണ് എൻവയൺമെൻറ് എക്‌സലൻസ് അവാർഡ്. അർബൻ എക്‌സലൻസ് അവാർഡ് ജിദ്ദ ഗവർണറേറ്റ് പരിധിയിൽ നടപ്പാക്കിയ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അടിയന്തര വിദ്യാഭ്യാസ പദ്ധതിക്കാണ്. ഹജ്ജ്, ഉംറ സേവനങ്ങളിലെ എക്‌സലൻസ് അവാർഡ് മക്ക-മശാഇർ റോയൽ കമീഷൻ നേടി. മക്കയിലെ പൊതുഗതാഗത പദ്ധതിയാണ് അവാർഡ് നേടിക്കൊടുത്തത്.

ജിദ്ദയിലെ ചേരി നീക്കംചെയ്യൽ പദ്ധതി സമയത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സാമൂഹിക എക്സലൻസ് അവാർഡ് നേടി. ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിക്കാണ് സയൻറിഫിക് ആൻഡ് ടെക്നിക്കൽ എക്സലൻസ് അവാർഡ്.

‘മആദൻ ഗോൾഡ് ആൻഡ് ബേസ്മെറ്റൽസ് കമ്പനിക്കാണ് ഇക്കണോമിക് എക്‌സലൻസ് അവാർഡ്. ചേരി നീക്കംചെയ്യൽ പദ്ധതിക്കിടയിൽ നടത്തിയ മാനുഷിക, സുരക്ഷാപ്രവർത്തനങ്ങൾ പരിഗണിച്ച് ഹ്യൂമാനിറ്റേറിയൻ എക്‌സലൻസ് അവാർഡ് മക്ക മേഖല പൊലീസിന് നൽകും. ചടങ്ങിൽ സ്‌പോൺസർമാരെയും അവാർഡ് കമ്മിറ്റിയിലെ അംഗങ്ങളെയും മക്ക ഗവർണർ ആദരിച്ചു.

Tags:    
News Summary - Makkah Excellence Awards Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.