മദീന: മദീനയിൽ പൈതൃക സാംസ്കാരിക മേള ആരംഭിച്ചു. മദീന, ഖസീം എക്സ്പ്രസ് റോഡിൽ 60 കിലോമീറ്റർ അകലെ മർകസ് സുവൈദറയിൽ 1,50,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് മദീന വികസന അതോറിറ്റി മേള ഒരുക്കിയത്. പത്ത് ദിവസം നീളുന്ന മേളയിൽ ഗ്രാമീണ മരൂഭൂജീവിതം തുറന്നുകാട്ടുന്ന വൈവിധ്യമാർന്ന 45 ഒാളം സംസ്കാരിക വിനോദ ടൂറിസം പരിപാടികൾ അരങ്ങേറും. ഏറെ പുതുമകളോടെയാണ് ഇത്തവണത്തെ മേള ഒരുക്കിയിരിക്കുന്നത്. ആദ്യ ദിവസം തന്നെ പാരമ്പരാഗത കലകൾ ഇഷ്ടപ്പെടുന്ന നിരവധി കുടുംബങ്ങളാണ് മേള കാണാനെത്തിയത്. വൈകുന്നേരം മൂന്ന് മണി മുതൽ രാത്രി വരെയാണ് സമയം. മേള നടക്കുന്ന സ്ഥലത്തേക്ക് മദീനയിലെ നാല് സ്റ്റേഷനുകളിൽ നിന്ന് ബസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.