മദീന: പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഔട്ട് പാസ് അപേക്ഷ സ്വീകരിക്കുന്നതിനും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം മദീനയിലെത്തി. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് ക്യാമ്പിലെത്തി സംവിധാനങ്ങള്‍ വിലയിരുത്തി.മദീന ഹജ്ജ് മിഷന്‍ ഓഫീസില്‍ രാവിലെ ഒമ്പതു മുതല്‍ ആരംഭിച്ച ക്യാമ്പില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങുന്നതിന് ഔട്ട് പാസിന് അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ നല്‍കിയവരുടെ ഔട്ട്പാസുകള്‍ ഒരാഴ്ചക്കുള്ളില്‍ ജിദ്ദ കോണ്‍സുലേറ്റില്‍ മദീനയില്‍ എത്തിക്കും. കമ്യൂണിറ്റി വെല്‍ഫെയര്‍ വിങ് വളണ്ടിയര്‍മാരില്‍ നിന്നും ഇത് കൈപ്പറ്റണമെന്നും അധികൃതര്‍ അറിയിച്ചു. ഇ സി കൈപറ്റിയ ശേഷം മദീന ഫൈസലിയയിലുള്ള തർഹീലിൽ പോയി എക്സിറ്റ് വിസ നേടാം.
ഇതിനു ശേഷമാണ് നാട്ടിലേക്ക് പോകാനാവുക. ഹുറൂബുകാരില്‍ പാസ്‌പോർട്ട് കൈവശമുള്ള അമ്പതോളം ഇന്ത്യക്കാര്‍ സൗദി ജവാസാത്ത് കേന്ദ്രത്തിലെത്തി എക്സിറ്റ് നേടി ഇതിനകം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇതിനിടെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് സഹായ കേന്ദ്രത്തിലെത്തി പൊതുമാപ്പിന് അപേക്ഷ നല്‍കാന്‍ എത്തിയവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു. പൊതുമാപ്പിന് അര്‍ഹരായവര്‍ക്കു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും അപേക്ഷകള്‍ സ്വീകരിക്കാനും കമ്മ്യൂണിറ്റി വെല്‍ഫയര്‍ പ്രവര്‍ത്തര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. കോൺസുലേറ്റ് ഉദ്യോഗസ്ഥന്മാരായ ആസിഫ് സയ്യിദ്, സർവാനി എന്നിവരോടൊപ്പം മദീന കമ്മ്യൂണിറ്റി പ്രവർത്തകരായ ശരീഫ് കാസർകോട്ട്, സയ്യിദ് മൂന്നിയൂര്‍, റഷീദ് പേരാമ്പ്ര എന്നിവരും സേവന കേന്ദ്രത്തിൽ അപേക്ഷകരെ സഹായിക്കാനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.