ഹാരിസ് ബീരാന്‍ എം.പിയെ ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷനല്‍ സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പൊന്നാട അണിയിച്ച് ആദരിക്കുന്നു

ഓണം കളറാക്കി റിയാദില്‍ ടീം ലുലുവിന്‍റെ ഓണാഘോഷം

റിയാദ്: ലുലു സെന്‍ട്രല്‍ പ്രൊവിന്‍സ് ജീവനക്കാരുടെ ഓണാഘോഷം റിയാദില്‍ നടന്നു. രാജ്യസഭ എം.പി ഹാരിസ് ബീരാന്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. ലുലു ജീവനക്കാര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന അദ്ദേഹം ആഘോഷപരിപാടികളില്‍ പങ്കെടുത്തു.

മുതിർന്ന മാധ്യമപ്രവർത്തകൻ കമാൽ വരദൂരിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു

മുതിർന്ന മാധ്യമപ്രവർത്തകൻ കമാൽ വരദൂർ, ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷനല്‍ സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് അടക്കമുള്ളവര്‍ ആഘോഷ പരിപാടിയിൽ സംബന്ധിച്ചു. ചടങ്ങിൽ മുഖ്യാതിഥി ഹാരിസ് ബീരാനെയും, കമാൽ വരദൂരിനെയും പൊന്നാടയണിയിച്ച് ആദരിച്ചു.

ഓണാഘോങ്ങളുടെ ഭാഗമായി ജീവനക്കാരുടെ കലാപരിപാടികളും ഓണസദ്യയും സംഘടിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.