കൊല്ലം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ നിന്ന് 210 കിലോമീറ്ററകലെ അൽ ജലാജിൽ എന്ന സ്ഥലത്ത് കൊല്ലം ആലുംമൂട് സ്വദേശി ചക്കുവരക്കൽ ഹനീഫ കുഞ്ഞി​െൻറ മകൻ ഷാജഹാനാണ് (51) മരിച്ചത്.

അഞ്ചുവർഷമായി അൽ ജലാജിലിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെയും ഷാജഹാ​െൻറ സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ശ്രമം നടക്കുന്നു.

Tags:    
News Summary - kollam native died in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.