കൊല്ലം ആയൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

ജുബൈല്‍: കൊല്ലം ആയൂര്‍ വയ്യാനം സ്വദേശിയും ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനുമായ നവാസ് അബ്ബാസ് (44) സൗദിയിലെ ജുബൈലില്‍ നിര്യാതനായി. ക​െൻറ്​സ് അറേബ്യ എന്ന കമ്പനിയില്‍ ഏഴ്​ വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു.

ഞായ റാഴ്​ച രാവിലെ ഉറക്കമുണരാതായപ്പോള്‍ റൂമിലുള്ളവര്‍ പരിശോധിച്ചപ്പോഴാണ് മരിച്ചതായി അറിയുന്നത്. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കരിക്കാനുള്ള നടപടി ക്രമങ്ങള്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

ഉമ്മ: സഫിയ ബീവി. ഭാര്യ: നജ്മ. മക്കള്‍: അഹമ്മദ് നജാദ്, അഹമ്മദ് നാജിദ്. ഇമാംസ് കൗണ്‍സില്‍ കൊല്ലം മുന്‍ ജില്ലാ സെക്രട്ടറി ഷാജഹാന്‍ മന്നാനിയുടെ ഇളയ സഹോദരനാണ്. മൃതദേഹം ജുബൈലിൽ ഖബറടക്കും.

Tags:    
News Summary - Kollam Gulf Death-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.