റിയാദ് പ്രവിശ്യയിലെ കൊല്ലം ജില്ലക്കാരായ നഴ്​സുമാരെ കൊല്ലം ജില്ലാ കൾച്ചർ അസോസിയേഷൻ ആദരിച്ചപ്പോൾ

ഭൂമിയിലെ മാലാഖമാർക്ക് കരുതലിന്‍റെ കരസ്പർശം; 125 നഴ്സുമാരെ ആദരിച്ച് കൊല്ലം ജില്ല അസോസിയേഷൻ

റിയാദ്: അന്താരാഷ്​ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് കൊല്ലം ജില്ലാ കൾച്ചർ അസോസിയേഷൻ (കെ.സി.എ, റിയാ​ദ്) റിയാദ് പ്രവിശ്യയിലെ 125 നഴ്‌സുമാർക്കായി സ്നേഹാദര ചടങ്ങ് സംഘടിപ്പിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ളവരും റിയാദിൽ സേവനമനുഷ്ഠിക്കുന്നവരുമായ 125 നഴ്‌സുമാർക്കാണ് സംഘടന കരുതലി​െൻറ കരസ്പർശവുമായി ആദരവ് സമർപ്പിച്ചത്.

 

നഴ്​സുമാർക്ക്​ ആദര ഫലകവും ഫോട്ടോയും പേരും പതിച്ച ഡയറിയും നിരവധി സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കൂടാതെ ഇതര ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചടങ്ങിൽ പങ്കെടുത്ത എല്ലാ നഴ്‌സുമാരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. റിയാദ്​ മൻഫുഅയിലെ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ്​ നിസാർ പള്ളിക്കശ്ശേരിൽ അധ്യക്ഷത വഹിച്ചു.

 

ഷിഫ മെഡിക്കൽ സർവ്വീസസ് കൺസൾട്ടൻറ്​ മുഹമ്മദ് ഇദ്രീസ് ചടങ്ങ് ഉദ്ഘാടനം ചെയ്​തു. ഉപദേശക സമിതി ചെയർമാൻ ഷിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നടത്തി. അൽ അബീർ ക്ലിനിക്കിലെ ഇ.എൻ.ടി സർജൻ ഡോ. ആദിൽ മുഹമ്മദ്, ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മാനേജിങ്​ കമ്മിറ്റി അംഗം ജാൻസി പ്രഡിൻ, മുൻ ഇന്ത്യൻ സ്കൂൾ മാനേജിങ്​ കമ്മിറ്റി അംഗം ഡോ. സാജിത, ഷാനവാസ് മുനമ്പത്ത് (എം.കെ ഫൂഡ്സ്), അലക്സ് കൊട്ടാരക്കര, ഉപദേശക സമിതി അംഗം നജു പുനലൂർ, വൈസ് പ്രസിഡൻറുമാരായ എൻ. മണികണ്ഠൻ, ശ്രീജ രവീന്ദ്രൻ, അൻസാരി പുനലൂർ, സാദിഖ് കരുനാഗപ്പള്ളി, ജോയിൻറ്​ സെക്രട്ടറി അഞ്​ജു ഷാജു, ജോയിൻറ്​ ട്രഷറർ റോയ് പത്തനാപുരം എന്നിവർ ചടങ്ങിൽ സംസാരിച്ചു.

 

മുഹമ്മദ് ഇദ്രീസിനുള്ള കെ.സി.എയുടെ ഉപഹാരം നിസാർ പള്ളിക്കശ്ശേരിലും പ്രശസ്തി പത്രം ശിഹാബ് കൊട്ടുകാടും സമ്മാനിച്ചു. നഴ്‌സുമാർക്ക്​ ആദരസൂചകമായ സംഗീതാർച്ചന ആഷ്ലിൻ ഫാത്തിമ അവതരിപ്പിച്ചു. വിവിധ ആശുപത്രികളിലായി 33 വർഷത്തെ ദീർഘകാല സേവനം അനുഷ്ഠിച്ച ജോജിമോൾ തയ്ക്കാട്ട്​, അൽമദീന ഹൈപർമാർക്കറ്റ്​ മാനേജർ മുഹമ്മദ് ഇബ്രാഹീം, പ്രസിഡൻറ്​ നിസാർ പള്ളിക്കശ്ശേരിൽ എന്നിവർ ചേർന്ന്​ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു.

 

ജനറൽ സെക്രട്ടറി ഇൻ-ചാർജ് ബിനോയ് മത്തായി സ്വാഗതവും ഷാജു പത്തനാപുരം നന്ദിയും പറഞ്ഞു. രജിത ജയൻ, ജൂലിയ ജോൺസൺ, മോലിഷ സജി, ആതിര ഗോപൻ, ജോജി ബിനോയ് മത്തായി, സുബിന, നിസ്‌ല ഹാരിസ്, സാജിത, നിസ്സാം കുന്നിക്കോട്, മജീദ് മൈത്രി, ഗോപൻ കൊല്ലം, സദ്ദാം വഹാബ്, അനസ് പന്മന, സജീർ സമദ്, മുഹമ്മദ് റാഫി, യോഹന്നാൻ കുണ്ടറ, ജയചന്ദ്രൻ അൽ ഖർജ്ജ്, അനീസ് പന്മന, ഹുസ്സൈൻ മാരാരിതോട്ടം, ഷാജഹാൻ അഞ്ചൽ, ഷാജഹാൻ കോയിവിള, മൻസൂർ നടീലത്ത്, നസീർ ഹനീഫ, ഹബീബ് അബൂബക്കർ, വേണുഗോപാൽ, പീറ്റർ, അശോകൻ, തൻവീർ, പാർത്ഥൻ തുടങ്ങിയവർ നേതൃത്വം നൽകി.

കെ.സി.എ കുടുംബാംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഗാനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. തുടർന്ന് പങ്കെടുത്തവർക്കായി നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും വിതരണം ചെയ്തു. പ്രമുഖ റേഡിയോ ജോക്കി നിയാസ് ഇ. കുട്ടി പരിപാടിയുടെ അവതാരകനായിരുന്നു.

Tags:    
News Summary - Kollam District Association honors nurses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.