ടി.ടി. അഷ്റഫ് (ചെയർ.), നജ്മുദ്ദീൻ അരീക്കൻ (പ്രസി.), നവാസ് കുറുങ്കാട്ടിൽ (ജന. സെക്ര.), സഫീർ എം.ഇ. ആട്ടീരി (ട്രഷ.)
റിയാദ്: കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ ‘സംഗമം 2022’ സംഘടിപ്പിച്ചു. ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന പരിപാടി നിയോജക മണ്ഡലം ട്രഷറർ പി.കെ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറും അലിവ് ജനറൽ സെക്രട്ടറിയുമായ ശരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. മുസ്ലിം യൂത്ത് ലീഗ് കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ചേറൂർ, കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് മുഹമ്മദ് ടി. വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ജില്ല ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, അലവി കുട്ടി ഒളവട്ടൂർ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് നജ്മുദ്ദീൻ അരീക്കൻ അധ്യക്ഷത വഹിച്ചു.
സംഗമം-2022ന്റെ ഭാഗമായി അലിവ് സംഗമം, കൗൺസിൽ മീറ്റ് നടന്നു. പ്രവർത്തന സാമ്പത്തിക റിപ്പോർട്ടുകൾ നവാസ് കുറുങ്കാട്ടിൽ അവതരിപ്പിച്ചു. 2022-2025 വർഷത്തേക്കുള്ള നിയോജക മണ്ഡലം കെ.എം.സി.സി കമ്മിറ്റി നിലവിൽ വന്നു. കൗൺസിൽ മീറ്റ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു.
റിട്ടേണിങ് ഓഫിസറായ നാഷനൽ സെക്രട്ടേറിയറ്റ് മെംബർ യു.പി. മുസ്തഫ, നിരീക്ഷകരായ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിദ്ദീഖ് കോങ്ങാട്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ടി.ടി. അഷ്റഫ് (ചെയർ.), നജ്മുദ്ദീൻ അരീക്കൻ (പ്രസി.), നവാസ് കുറുങ്കാട്ടിൽ (ജന. സെക്ര.), സഫീർ എം.ഇ ആട്ടീരി (ട്രഷ.), അഷ്റഫ് കെ.കെ ആട്ടീരി, പി.ഇ. സുൽഫീക്കർ, മുസ്താഖ് ടി. വേങ്ങര, നൗഷാദ് ചക്കാല, എ.കെ. സലാം, ഇ.കെ. റഹീം (വൈസ് പ്രസി.), നാസർ പൈനാട്ടിൽ, ഷിഹാബ് കുഴിപ്പുറം, ഷബീറലി ജാസ്, സിദ്ദീഖ് പുതിയത്ത്പ്രായ, നൗഫൽ തൊമ്മങ്ങാടൻ, നൗഷാദ് പി.ടി ഊരകം, പി.കെ.എം. ഷംസീർ (ജോ. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സഫീർ സ്വാഗതവും നൗഷാദ് ചക്കാല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.