സജീർ പേഴുംപാറ (ചെയർ.), നിസാമുദ്ദീൻ ചാത്തൻതറ (ജന. കൺ.), മുഹമ്മദ് അലി പേഴുംപാറ (ട്രഷ.)
റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലുള്ള പത്തനംതിട്ട ജില്ലക്കാരായ കെ.എം.സി.സി പ്രവർത്തകരെ ഉൾക്കൊള്ളിച്ച് പത്തനംതിട്ട ജില്ല കെ.എം.സി.സി അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു. ഓൺലൈനിൽ ചേർന്ന കമ്മിറ്റി രൂപവത്കരണ യോഗത്തിൽ സൗദി കെ.എം.സി.സി നാഷനൽ പ്രസിഡന്റ് കുഞ്ഞുമോൻ കാക്കി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പത്തനംതിട്ട ജില്ല പ്രസിഡന്റ് സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കെ.എം.സി.സി ചെയർമാൻ ഷറഫുദ്ദീൻ ബാക്കവി ഖിറാഅത്ത് നടത്തി.
ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അൻസലാഹ് മുഹമ്മദ്, നാഷനൽ ജനറൽ സെക്രട്ടറി അഷ്റഫ് വെങ്ങാട്ട്, കോഓഡിനേഷൻ സെക്രട്ടറി ബഷീർ മുന്നിയൂർ, അബുദാബി കെ.എം.സി.സി സെക്രട്ടറി ഷാനവാസ് പുളിക്കൽ, സൗഫാൻ, ഷിഹാബുദ്ദീൻ, ആഷിക്, ഷഫീഖ്, അഷ്റഫ് എന്നിവർ സംസാരിച്ചു. സജീർ പേഴുംപാറ സ്വാഗതവും ഷാഹിർ ചിറ്റാർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സജീർ പേഴുംപാറ (ചെയർ.), നിസാമുദ്ദീൻ ചാത്തൻതറ (ജന. കൺ.), മുഹമ്മദ് അലി പേഴുംപാറ (ട്രഷ.), ജോയന്റ് കൺവീനർമാർ: അമീൻ അബ്ബാസ് ചാത്തൻതറ, സൗഫാൻ ളാഹ (മക്ക), അഫ്സൽ ഹനീഫ് ചാത്തൻതറ (ജിദ്ദ), ഷിഹാബുദ്ദീൻ കോന്നി, ഷമീർ ചിറ്റാർ (മദീന), ഷാഹിർ ചിറ്റാർ, ആഷിഖ് പത്തനംതിട്ട, ജോബി ചിറ്റാർ (അബഹ), ഷഹീൻ ളാഹ, നിഷാദ് പൊട്ടംമൂഴി, അനീസ് ചാത്തൻതറ (റിയാദ്), ഷഫീഖ് പൊട്ടംമൂഴി, അഷറഫ് കോന്നി, ഷാജഹാൻ ചുങ്കപ്പാറ, ഷാനവാസ് പുതുശ്ശേരിമല റാന്നി (ദമ്മാം), ഷാനവാസ് സുബൈർ പന്തളം, ഷമീർ ചാത്തൻതറ (അൽ ജുബൈൽ), മുഹമ്മദ് ഷാ (ബുറൈദ), ജുനൂബ് ഹസ്സൻ ചാത്തൻതറ (ജീസാൻ), ഷഫീഖ് നിരണം തിരുവല്ല (അറാർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.