ഡോ. ​റി​യാ​സ്അ​ലി ല​ക്കി​ടി (ചെ​യ​ർ), അ​ബ്​​ദു​സ്സ​ലാം പ​ള്ളി​ക്കു​ണ്ടി​ൽ (പ്ര​സി), അ​ബൂ​താ​ഹി​ർ വ​ലി​യ​പീ​ടി​ക (ജ​ന. സെ​ക്ര), ബ​ഷീ​ർ മ​ത്ത​ക്ക​ൽ (ട്ര​ഷ)

കെ.എം.സി.സി ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി നിലവിൽവന്നു

റിയാദ്: കെ.എം.സി.സി ഒറ്റപ്പാലം മണ്ഡലം കമ്മിറ്റിയുടെ 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹയിലെ കെ.എം.സി.സി ഓഫിസിൽ നടന്ന ജനറൽബോഡി വാർഷിക കൗൺസിൽ മീറ്റ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു.

ആക്ടിങ് പ്രസിഡൻറ് അബൂ താഹിർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുസ്സലാം പുലാപ്പറ്റ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഏകദേശം 10 ലക്ഷത്തോളം രൂപയുടെ കാരുണ്യപ്രവർത്തനങ്ങൾ മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്താൻ കഴിഞ്ഞതായി റിപ്പോർട്ടിൽ പറഞ്ഞു. ശുഹൈബ് തങ്ങൾ പ്രവർത്തകരെ അഭിസംബോധനചെയ്ത്സം സാരിച്ചു.

നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് മെംബർ ശുഹൈബ് പനങ്ങാങ്ങര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ, ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് വെള്ളപ്പാടം എന്നിവർ നിരീക്ഷകരായിരുന്നു. ഷുഐബ് പനങ്ങാങ്ങര, ജലീൽ തിരൂർ, അഷ്റഫ് വെള്ളപ്പാടത്ത് മണ്ണാർക്കാട്, എ.യു. സിദ്ദീഖ് കോങ്ങാട്, മാമുക്കോയ തറമ്മൽ, ഡോ. റിയാസ് അലി തുടങ്ങിയവർ സംസാരിച്ചു. റിയാസ് തങ്ങൾ ലക്കിടി ഖിറാഅത്ത് നിർവഹിച്ചു. അബ്ദുസ്സലാം പുലാപ്പറ്റ സ്വാഗതവും അബൂ താഹിർ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ഡോ. റിയാസ് അലി ലക്കിടി (ചെയർ), അബ്ദുസ്സലാം പള്ളിക്കുണ്ടിൽ പുലാപ്പറ്റ (പ്രസി), അബൂതാഹിർ വലിയപീടിക പൊമ്പ്ര (ജന. സെക്ര), ബഷീർ മത്തക്കൽ ഒറ്റപ്പാലം (ട്രഷ), അബ്ദുല്‍ നാസര്‍ പുളിക്കാടൻ കരിമ്പുഴ, സുലൈമാന്‍ കളത്തിങ്കൽ ലക്കിടി, റഫീക്ക്‌ കുട്ടൻ പള്ളിയാലിൽ ഒറ്റപ്പാലം, ഇദ്രീസ് കുണ്ടുകാവിൽ തച്ചനാട്ടുകര, സുൽഫിക്കര്‍ പുളിക്കൽ അമ്പലപ്പാറ (വൈ. പ്രസി), സജിത്ത് സത്താർ പി.എസ്‌. ലക്കിടി, അഫ്സല്‍ കുരിക്കമ്മാർ തൊടിയിൽ ഒറ്റപ്പാലം, നിസാര്‍ ചേറോമ്പാടത്ത് എലുമ്പുലാശ്ശേരി, നബീൽ പട്ടിശ്ശേരി തച്ചനാട്ടുകര, റിയാസ്‌ ആനപ്പള്ളിയാലിൽ മുരുക്കുമ്പറ്റ (സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.

Tags:    
News Summary - KMCC Ottappalam Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.