മദീന: സമ്മർദങ്ങൾ ഏറി വരുന്ന സമകാലീന സാഹചര്യത്തിൽ കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ക്രിയാത്മക മനോഭാവം അനിവാര്യമാണെന്ന് ട്രെയിനർ എസ്.വി മുഹമ്മദലി മാസ്റ്റർ അഭിപ്രായപ്പെട്ടു. ‘സംഘബോധം, സാമൂഹ്യ ചിന്ത’ എന്ന വിഷയത്തിൽ മദീന കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും കോഴിക്കോട് ജില്ല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജലീൽ നഹാസ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൗദി നാഷനൽ സെക്രട്ടറിയേറ്റ് മെമ്പർ നൗഷാദ് കൂടരഞ്ഞി ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ കോഴിക്കോട് ഗസൽ അവതരിപ്പിച്ചു. കുട്ടികൾക്ക് പെൻസിൽ ഡ്രോയിങ്, കളറിങ് എന്നിവ സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനവിതരണം ഹംസ പെരിമ്പലം, റഷീദ് പേരാമ്പ്ര എന്നിവർ ചേർന്ന് നിർവഹിച്ചു. ശരീഫ് കാസർകോട് സ്വഗതവും ഒ.കെ റഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.