കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു തിരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടിയിൽനിന്ന്.
ജിദ്ദ: കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ നിയമസഭ തെരഞ്ഞെടുപ്പ് വിജയാഘോഷം സംഘടിപ്പിച്ചു. ജിദ്ദ അജ് വാദ് വില്ലയിൽ ചേർന്ന ആഘോഷ പരിപാടി കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു.
നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഫസലുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നാണി മാസ്റ്റർ, വൈസ് പ്രസിഡന്റുമാരായ ഇണ്ണിയാക്ക, അഷ്റഫ് മുല്ലപ്പള്ളി, സെക്രട്ടറി അബൂട്ടി പളളത്ത്, മലപ്പുറം ജില്ല വനിത വിംഗ് ജനറൽ സെക്രട്ടറി സുഹൈല ജനീഷ്, ട്രഷറർ ഷഫീദ മുല്ലപ്പള്ളി എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ജാബിർ ചങ്കരത്ത് സ്വാഗതവും ട്രഷറർ സലീം മുണ്ടേരി നന്ദിയും പറഞ്ഞു. അമീൻ ഇസ്ലാഹി, മനാഫ് അമരമ്പലം, റാഫി വഴിക്കടവ്, ജലീൽ മൂത്തേടം, അൻവർ ബാപ്പു, സുധീർ കുരിക്കൽ, കെ.ടി ഉമ്മർ, ജനീഷ് വഴിക്കടവ്, സൗഫൽ, റഫീഖ് കരുളായി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.