ജിദ്ദ കെ.എം.സി.സി അനാകിഷ് ഏരിയ സമ്മേളം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി അനാകിഷ് ഏരിയ സമ്മേളനം സമാപിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ബഷീർ കീഴില്ലത്ത് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി ആമുഖപ്രഭാഷണം നടത്തി.
വൈസ് പ്രസിഡൻറ് ഇസ്മായിൽ മുണ്ടക്കുളം, സെക്രട്ടറി നാസർ മച്ചിങ്ങൽ, നാഷനൽ സെക്രട്ടേറിയറ്റ് അംഗം മജീദ് പുകയൂർ, മലപ്പുറം ജില്ല ആക്ടിങ് പ്രസിഡൻറ് സീതി കൊളക്കാടൻ, കാസർകോട് ജില്ല പ്രസിഡൻറ് ഹസൻ ബത്തേരി, വനിത വിങ് പ്രസിഡൻറ് മുംതാസ് ടീച്ചർ എന്നിവർ സംസാരിച്ചു.
സെക്രട്ടറി മുജീബ് പാങ്ങ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ ജനറൽ സെക്രട്ടറി എ.സി മുജീബ് പാങ്ങ് സ്വാഗതവും ട്രഷറർ സമീർ ചെരങ്കെ നന്ദിയും പറഞ്ഞു. ബീരാൻ ശഹബാസ് ഖിറാഅത്ത് നടത്തി. ഏരിയയിൽ നിന്ന് സെൻട്രൽ കമ്മിറ്റിയുടെ വനിത വിങ്ങിലേക്ക് തിരഞ്ഞെടുത്ത പ്രസിഡൻറ് മുംതാസ് ടീച്ചർ, വൈസ് പ്രസിഡൻറ് ഹസീന അഷ്റഫ്, ജോയിൻ സെക്രട്ടറി ടി.സി. നസീഹ അൻവർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഹാജറ ബഷീർ, ബുഷ്റ മജീദ് എന്നിവർക്കുള്ള കമ്മിറ്റിയുടെ ഉപഹാരം അബൂബക്കർ അരിമ്പ്ര നൽകി.
പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പിന് സെൻട്രൽ കമ്മിറ്റിയുടെ റിട്ടേണിങ് ഓഫിസർ ലത്തീഫ് മുസ്‍ലിയാരങ്ങാടിയുടെ നേതൃത്വത്തിൽ ടി.കെ. അബ്ദുറഹ്മാൻ (കോഴിക്കോട് ജില്ല ട്രഷ), സുബൈർ പെരുമ്പാവൂർ (കെ.എം.സി.സി സൗത്ത് സോൺ) എന്നിവർ നേതൃത്വം നൽകി. റബീഉല്ലാഹ് മഞ്ചേരി, നിസാർ കിഴിശ്ശേരി, ഗഫൂർ കൊണ്ടോട്ടി എന്നിവർ ഗാനങ്ങൾ ആലപിച്ചു. കാസർകോട് ജില്ല കെ.എം.സി.സിയുടെ പാട്ട് മക്കാനി ടീം അവതരിച്ച മുട്ടിപ്പാട്ട് പരിപാടിക്ക് കൊഴുപ്പേകി. സലീം കീഴ്പറമ്പ്, മെഹ്ബൂബ് ഫറോക്ക്, യാസിർ മാസ്റ്റർ, ബഷീർ ആഞ്ഞിലങ്ങാടി, റഹ്മത്ത് അലി കൊണ്ടോട്ടി, സമീർ ചമ്മംകടവ്, അബ്ദുൽ മജീദ് കിളനക്കോട്, അഷ്റഫ് കോങ്ങയിൽ, അസ്കർ പെരിന്തൽമണ്ണ, ശരീഫ് അമൽ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.