സൽമാൻ രാജാവി​െൻറ സഹോദരൻ  അമീര്‍ അബ്​ദുറഹ്​മാന്‍ അന്തരിച്ചു

മക്ക: സല്‍മാന്‍ രാജാവി​​​​​െൻറ സഹോദരനും മുന്‍ സഹമന്ത്രിയുമായ അമീര്‍ അബ്​ദുറഹ്​മാന്‍ ബിന്‍ അബ്​ദുല്‍ അസീസ് വ്യാഴാഴ്ച വൈകീട്ട് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു.  1983ല്‍ ഫഹദ് രാജാവി​​​​​െൻറ കാലം മുതല്‍ 2011 ല്‍ അബ്​ദുല്ല രാജാവി​​​​​െൻറ കാലം വരെ സൗദി പ്രതിരോധ, വ്യോമയാന മന്ത്രാലയത്തില്‍ സഹമന്ത്രിയായിരുന്നു. ഏകദേശം 28 വർഷം ആ സ്​ഥാനത്ത്​ തുടർന്നു.

അബ്​ദുൽ അസീസ്​ രാജാവി​​​​​െൻറ 16 ാത്തെ മകനായ അമീർ അബ്​ദുറഹ്​മാൻ 1931 ലാണ്​ ജനിച്ചത്​. മാതാവ്​ അമീറ ഹിസ്വ ബിൻത്​ അഹ്​മദ്​ അൽസുദൈരി. റിയാദില്‍ ജനിച്ച അമീര്‍ അബ്​ദുറഹ്​മാന്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്ന് സെക്കൻററിയും സാൻറിയാഗോ സര്‍വകലാശാലയില്‍ നിന്ന് സൈനിക വിദ്യാഭ്യാസത്തില്‍ ബിരുദവുമെടുത്തു.  

കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ധനകാര്യശാസ്ത്രത്തിലും ബിരുദമെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഇശാ നമസ്കാര ശേഷം മക്ക ഹറമില്‍  മയ്യിത്ത് നമസ്കാരം നടന്നു. അമീർ അബ്​ദുറഹ്​മാൻ ബിൻ അബ്​ദുൽ അസീസി​​​​​​െൻറ മരണത്തിൽ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ സൗദി ഭരണാധികാരി സൽമാൻ രാജാവിന്​ അനുശോചന സന്ദേശമയച്ചു.

Tags:    
News Summary - king salmans brother Abdul Rahman passes away-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.