ജിദ്ദ: സൗദി സന്ദർശനത്തിനെത്തിയ അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സഇൗദ് അൽ നഹ്യാൻ സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ രാഷ്ട്രീയ സാഹചര്യവും വികസനകാര്യങ്ങളും പൊതുവായ വിഷയങ്ങളിലെ പരസ്പരസഹകരണവും ഇരുവരും വിലയിരുത്തി.
യു.എ.ഇ അംബാസഡർ മുഹമ്മദ് സഇൗദ് അൽ ദാഹിരിയും സംബന്ധിച്ചു.
അബൂദബി കിരീടാവകാശിയും യു.എ.ഇ ആംഡ് ഫോഴ്സ് ഡെപ്യൂട്ടി സുപ്രീം കമാഡൻറുമായി ശൈഖ് മുഹമ്മദ് ബിൻ സാഇദ് ആൽ നഹ്യാനെ വെള്ളിയാഴ്ച ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലിെൻറ നേതൃതവത്തിലാണ് സ്വീകരിച്ചത്. ജിദ്ദ മേയർ ഡോ. ഹാനീ അബൂറാസ്, സൗദിയിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് സഇൗദ് അൽദാഹിരി, മക്ക പൊലീസ് മേധാവി കേണൽ സഇൗദ് ബിൻ സാലിം അൽഖർനി, ജിദ്ദ എയർപോർട്ട് മേധാവി എൻജിനീയർ അബ്ദുല്ല ബിൻ മുസ്ഇദ് അൽറീമി, മക്ക മേഖല പ്രേട്ടാകാൾ ഒാഫീസ് മേധാവി അഹ്മദ ബിൻ ദാഫിർ എന്നിവർ വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.