ജിദ: ഖുൻഫുദ വിമാനത്താവള പദ്ധതി നടപ്പിലാക്കാനുള്ള കരാറിൽ ഒപ്പുവെച്ചു. മക്ക ആക്ടിങ് ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താെൻറ ഖുൻഫുദ സന്ദർശനത്തിനിടയിലാണ് സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് വേണ്ടി ഗതാഗത മന്ത്രിയും അതോറിറ്റി ഭരണ സമിതി അധ്യക്ഷനുമായ ഡോ. നബീൽ ബിൻ മുഹമ്മദ് അൽആമൂദിയും നസ്മ കമ്പനിയുമായി കരാർ ഒപ്പുവെച്ചത്. ഖുൻഫുദക്ക് വടക്ക് 25 കിലോമീറ്റർ അകലെയാണ് വിമാനത്താവളം പദ്ധതി. ഒമ്പത് കമ്പനികളാണ് പദ്ധതി നടപ്പിലാക്കാൻ മുന്നോട്ട് വന്നത്. ഇതിൽ നിന്നാണ് നെസ്മ കമ്പനിയെ തെരഞ്ഞെടുത്തത്. 840 ദശലക്ഷം റിയാലിെൻറ പദ്ധതി രണ്ട് വർഷം കൊണ്ട് പൂർത്തിയാകും. പദ്ധതി ഖുൻഫുദയിലും പരിസരങ്ങളിലുമുള്ളവർക്കും അസീർ, അൽബാഹ മേഖലകളിലുള്ളവർക്കും ഗുണകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.