ഡോ. ശശി തരൂർ എംപിയെ ജിദ്ദ വിമാനത്താവളത്തിൽ കേരള എൻജിനീയേഴ്‌സ് ഫോറം ഭാരവാഹികൾ സ്വീകരിക്കുന്നു
ജിദ്ദ: കേരള എൻജിനിയേഴ്‌സ് ഫോറം സിൽവർ ജൂബിലി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ശശി തരൂർ എംപിയെ ഫോറം ഭാരവാഹികൾ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രസിഡൻറ് സാബിർ മുഹമ്മദ്, മുൻ പ്രസിഡൻറ് വി.ടി റഷീദ്, മുഹമ്മദ് ഷാഹിദ് എന്നിവർ അദ്ദേഹത്തെ ബൊക്കെ നൽകി സ്വീകരിച്ചു. കെ.ഇ.എഫ് സ്ഥാപകരിലൊരാളായ ഇഖ്ബാൽ പൊക്കുന്നിനൊപ്പമാണ് ശശി തരൂർ എംപി ജിദ്ദയിലെത്തിയത്.
വൈകീട്ട് നാല് മണി മുതൽ ജിദ്ദ ക്രൗൺ പ്ലാസ ഹോട്ടലിലെ ക്രിസ്റ്റൽ കൺവെൻഷൻ ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന കെ.ഇ.എഫ് സിൽവർ ജൂബിലി ആഘോഷം ശശി തരൂർ എംപി ഉദ്‌ഘാടനം ചെയ്യും. ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, പത്നി ഷക്കീല ഷാഹിദ് ആലം, കോൺസുൽ അബ്ദുൽ ജലീൽ, സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് (എസ്.സി.ഇ) വെസ്റ്റേൻ റീജിയൻ ബ്രാഞ്ച് മാനേജർ റാമി ഒമർ ബാൽബൈദ്, എസ്.സി.ഇ പ്രതിനിധി മുഹമ്മദ് റിയാദ് അത്താർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥികളും കേരള എൻജിനിയേഴ്‌സ് ഫോറം പ്രതിനിധികളും കുടുംബങ്ങളും സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.