'കേളി' സമാഹരിച്ച കുടുംബ സഹായ ഫണ്ട് കൈമാറി

ചെലവൂര്‍(കോഴിക്കോട്): സൗദി അറേബ്യയില്‍ മരിച്ച ചെലവൂര്‍ സ്വദേശി പറമ്പടി അശ്‌റഫിന്റെ കുടുംബത്തിന് സൗദിയിലെ 'കേളി' സമാഹരിച്ച തുക എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വിതരണം ചെയ്തു. അശ്‌റഫിന്റെ വീട്ടിലെത്തിയാണ് മന്ത്രി സഹായധനം കൈമാറിയത്.

പ്രവാസി മലയാളികള്‍ക്ക് പരമാവധി സംരക്ഷണം നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗത്താണ് ലോക കേരള സഭയെന്ന് മന്ത്രി രാമകൃഷ്ണന്‍ ചടങ്ങില്‍ പറഞ്ഞു. ഭരണപരവും നിയമപരവുമായ ശിപാര്‍ശ സമര്‍പ്പിക്കാവുന്ന നിലയില്‍ ലോകകേരള സഭ പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എം ചെലവൂര്‍ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ടി.ഇ സമീര്‍ അധ്യഷത വഹിച്ചു. 'കേളി' രക്ഷാധികാരി സാദിഖ്, പി. ബാബു, കെ.ടി രമേശന്‍, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, മന്‍സൂര്‍ മേപ്പാടി, രവീന്ദ്രന്‍ വട്ടുകുളം എന്നിവര്‍ പ്രസംഗിച്ചു.
 

Tags:    
News Summary - keli help family -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.