കേളി ബദിയ ഏരിയ സംഘടിപ്പിച്ച സെമിനാറിൽനിന്ന്

കേളി ബദിയ ഏരിയ സെമിനാർ

റിയാദ്: കേളി 12ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ബദിയ ഏരിയയുടെ ഏഴാമത് സമ്മേളനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു.

'നവകേരളം വികസന വഴികളിലൂടെ' എന്ന െമിനാറിൽ ഏരിയ രക്ഷാധികാരി സമിതി അംഗം പി.കെ ഷാജി മോഡറേറ്ററായിരുന്നു. ട്രഷറർ ജോസഫ് ഷാജി സെമിനാർ ഉദ്ഘാടനം ചെയ്തു. ഏരിയ സാംസ്കാരിക കമ്മിറ്റി കൺവീനർ നിസാം പത്തനംതിട്ട പ്രബന്ധം അവതരിപ്പിച്ചു. ജാർനെറ്റ് നെൽസൺ, പ്രസാദ് വഞ്ചിപ്പുര, സരസൻ, ജയൻ ആർ, ജയൻ ഹിലാൽ, ധർമ്മരാജ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ചന്ദ്രൻ തെരുവത്ത്, റഫീഖ് പാലത്ത്, പ്രദീപ്‌ ആറ്റിങ്ങൽ, രജിഷ നിസാം, കെ.വി അലി, മുസ്തഫ വളാഞ്ചേരി സംസാരിച്ചു. കിഷോർ ഇ നിസാം സ്വാഗതവും മോഡറേറ്റർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Keli Badiya Area Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.