ജിദ്ദ കീഴുപറമ്പ് പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി ഹജ്ജ് വളന്റിയർമാരെ ആദരിക്കുന്ന ചടങ്ങ് ഇസ്മാഈൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഏറനാട് മണ്ഡലത്തിലെ കീഴുപറമ്പ് പഞ്ചായത്തിൽനിന്ന് ഈ വർഷം ഹജ്ജ് സേവനം ചെയ്ത കെ.എം.സി.സി വളന്റിയർമാർക്ക് ജിദ്ദ കീഴുപറമ്പ് പഞ്ചായത്ത് കെ.എം.സി.സി ഫലകം നൽകി ആദരിച്ചു. ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് ഇസ്മാഈൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു.
കീഴുപറമ്പ് പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് അലി പത്തനാപുരം അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ കെ.കെ. മുഹമ്മദ്, വൈസ് പ്രസിഡന്റ് സൈതലവി പുളിയങ്കോട്, ഏറനാട് മണ്ഡലം ഭാരവാഹികളായ സുൽഫീക്കർ ഒതായി, മൊയ്തീൻകുട്ടി കാവനൂർ എന്നിവർ സംസാരിച്ചു.
എം.കെ. അഷ്റഫ്, അലി പത്തനാപുരം, സലിം കുറുമാടൻ എന്നിവരെ ഷാൾ അണിയിച്ച് ആദരിച്ചു. പഞ്ചായത്തിലെ യുവസംരംഭകനായ സർജാസ് തയ്യിലിനെയും നാട്ടിൽനിന്ന് ഉംറക്ക് വന്ന ജബ്ബാർ വലിയകുന്ന് എന്നിവരെയും ആദരിച്ചു. പരിപാടിയിൽ ഗാനസന്ധ്യയും അരങ്ങേറി.
കെ.എം.സി.സി കീഴുപറമ്പ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫസലുറഹ്മാൻ കുനിയിൽ സ്വാഗതവും ശഫീഖ് കീഴുപറമ്പ് നന്ദിയും പറഞ്ഞു. എം.പി. സമദ്, എം.ടി. സഹീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.