കണ്ണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: കണ്ണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി. പുതുവാച്ചേരി പാറയിൽ അബ്​ദുൽ അസീസ് ജമീല ദമ്പതികളുടെ മകൻ മുഹമ്മദ് സലിം പാറയി(39) ആണ്​ പക്ഷാഘാതത്തെ തുടർന്ന്​ മരിച്ചത്​. 15 ദിവസത്തോളമായി ജിദ്ദയിലെ ആശുപ​ത്രിയിൽ ചികിത്സയിലായിരുന്നു. ജിദ്ദയിൽ ബിസിനസ്​ മേഖലയിലായിരുന്നു.

ഭാര്യ ഷഫീന. മക്കൾ: ജാസ്മിൻ, ലത്തീഫ്. സഹോദരങ്ങൾ: നൗഷാദലി, മുഹമ്മദ് അസ്‌ലം, നാസർ . (മൂന്നു പേരും ജിദ്ദ) , മുഹമ്മദ് ഫൈസൽ, പരേതനായ ലത്തീഫ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന്​ നടപടികൾ പുരോഗമിക്കുകയാണ്​ എന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Kannur Native Salim Jeddah-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.