ജിദ്ദ: സൗദിയിലെ ചില മേഖലകളിൽ തുടരുന്ന കാലാവസ്ഥ വ്യതിയാനം ഒരാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥ വിദഗ്ധർ. കഴിഞ്ഞയാഴ്ച മുതലാണ് വിവിധ മേഖലകളിൽ കാലാവസ്ഥയിൽ മാറ്റം അനുഭവപ്പെട്ടത്. ശൈത്യം ആരംഭിക്കുന്നതിെൻറ മുന്നോടിയായാണിതെന്നാണ് റിപ്പോർട്ട്. മക്ക, മദീന, അസീർ, ത്വാഇഫ്, കിഴക്കൻ മേഖല തുടങ്ങിയ മേഖലകളുടെ പല ഭാഗങ്ങളിൽ സാമാന്യം നല്ല മഴയാണ് ലഭിച്ചത്. ചിലയിടങ്ങളിൽ ഇടിയും കാറ്റും ആലിപ്പഴവർഷവുമുണ്ടായി. മക്ക, മദീന, ഹാഇൽ, ഖസീം, തെക്ക് പടിഞ്ഞാറ് ഭാഗത്തെ ഉയർന്ന പ്രദേശങ്ങളിലും ഇൗ ആഴ്ചകൂടി മഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് അതാതു മേഖല സിവിൽ ഡിഫൻസ് കാര്യാലയം ആവശ്യമായ മുൻകരുതലെടുക്കാനും വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് അകന്ന് കഴിയാനും സ്വദേശികളോടും വിദേശികളോടും ഉണർത്തിയിട്ടുണ്ട്.
കാലാവസ്ഥ സംബന്ധിച്ച അറിയിപ്പുകൾ അപ്പപ്പോൾ കാലാവസ്ഥ വകുപ്പ് അറിയിക്കുന്നുണ്ട്. അറിയിപ്പുകളും നിർദേശങ്ങളും ശ്രദ്ധിച്ചുകൊണ്ടിരിക്കണമെന്നും ഉണർത്തിയിട്ടുണ്ട്.അതേ സമയം, വെള്ളിയാഴ്ചയും മക്കയുടെയും ത്വാഇഫിെൻറ വിവിധ ഭാഗങ്ങളിൽ സമാന്യം നല്ല മഴയാണ് ഉണ്ടായത്. ത്വാഇഫിൽ മഴയെ തുടർന്ന് ടൂറിസ്റ്റ് റിസോർട്ടിൽ കുടുങ്ങിയ 20 പേരെ സിവിൽ ഡിഫൻസ് ഒഴിപ്പിച്ചു. റിസോർട്ടിനു ചുറ്റുമുണ്ടായ വെള്ളക്കെട്ടിൽ നിന്ന് വെള്ളം തിരിച്ചുവിടുന്ന ശ്രമം പരാജയപ്പെട്ടപ്പോഴാണ് അകത്തുള്ളവരെ സിവിൽ ഡിഫൻസ് ഒഴിപ്പിച്ചത്. വെള്ളിയാഴ്ച കനത്ത മഴയാണ് ത്വാഇഫിലെ അൽകറ, അൽഹദ, ശഫാ, സൈൽകബീർ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായതെന്ന് ത്വാഇഫ് സിവിൽ ഡിഫൻസ് വക്താവ് കേണൽ നാസ്വിർ ശരീഫ് പറഞ്ഞു. മുൻകരുതലെന്നോണം ജബൽകറാ റോഡും മുഹമ്മദിയ ചുരവും അടച്ചിരുന്നു.
വെള്ളക്കെട്ടിൽ നാല് വാഹനങ്ങൾ കുടുങ്ങി. സിവിൽ ഡിഫൻസെത്തിയാണ് വാഹനത്തിലുണ്ടായിരുന്ന 20 പേരെ രക്ഷപ്പെടുത്തിയത്. ചില വീടുകളിൽ ഷോക്കേറ്റ സംഭവങ്ങളുണ്ടായി. ആർക്കും പരിക്കില്ലെന്നു സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
മക്കയിൽ വെള്ളിയാഴ്ചയുണ്ടായ മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ 30 ഒാളം പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഹയ്യ് ഹസീനിയയിൽ ഇസ്തിറാഹകളിൽ കുടുങ്ങിയവരാണിവർ. റാഷിദിയ, ശറാഅ എന്നിവിടങ്ങളിൽ ആളുകളിൽ കുടുങ്ങിയ സംഭവമുണ്ടായി. ജെ.സി.ബി പോലുള്ള വാഹനങ്ങളിലാണ് ആളുകളെ രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.