ജ്വല്ലറി സ്വദേശിവത്കരണം: വിട്ടുവീഴ്ചയില്ലെന്ന് തൊഴില്‍ മന്ത്രാലയം

റിയാദ്: ജ്വല്ലറികളിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കാനുള്ള തീരുമാനത്തില്‍ വിട്ടുവീഴചയില്ലെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍. രാജ്യത്തെ 13 മേഖലകളിലും ഒരേ സമയം നടപ്പാക്കുന്ന സ്വദേശിവത്കരണത്തില്‍ പല മേഖലയും ഇതിനകം നൂറുശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്വദേശിവത്കരണം പൂര്‍ത്തിയാകാത്ത മേഖലയിലും സ്വദേശികളുടെ അനുപാതം വളരെ കൂടിയ നിലവാരത്തിലാണെന്നും വക്താവ് പറഞ്ഞു. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ പരിശോധകര്‍ നിത്യേന കടകളും ഷോപ്പിങ് മാളുകളും കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണ്. നിതാഖാത്തി​​െൻറ ഭാഗമായി നടപ്പാക്കുന്ന സ്വദേശിവത്കരണ നിയമത്തില്‍ നിന്ന് പിറകോട്ട് പോകുന്ന പ്രശ്നമില്ലെന്നും തൊഴില്‍ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു. മൊബൈല്‍ കടകള്‍, ഷോപ്പിങ് മാളുകള്‍, സ്വര്‍ണക്കടകള്‍ എന്നിവയിൽ നൂറുശതമാനം സ്വദേശിസംവരണം ഏര്‍പ്പെടുത്തിയ മന്ത്രാലയം, പുതിയ തൊഴില്‍ മേഖലകളിലേക്ക് വ്യാപിക്കാനുള്ള നീക്കത്തിലാണ്. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട നിയമലംഘനം ശ്രദ്ധയില്‍പെടുന്നവര്‍ മന്ത്രാലയത്തി​​െൻറ 19911 എന്ന ഏകീകൃത നമ്പറിലോ മന്ത്രാലയം പുറത്തിറക്കിയ മൊബൈല്‍ ആപ് വഴിയോ അറിയിക്കണമെന്നും വക്താവ് അഭ്യര്‍ഥിച്ചു.
Tags:    
News Summary - jwellery shops localization-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.