ഒ.ഐ.സി.സി യൂത്ത് വിങ് സംഘടിപ്പിക്കുന്ന ജംമ്പറിക്കോ
ജിസാൻ പ്രിമിയർ ലീഗ് സീസൺ രണ്ടിന്റെ സ്വാഗതസംഘം
യോഗത്തിൽ സംബന്ധിച്ചവർ
ജംമ്പറിക്കോ ജിസാൻ പ്രീമിയർ ലീഗ് താരലേലം വെള്ളിയാഴ്ച
ജിസാൻ: ഒ.ഐ.സി.സി യൂത്ത് വിങ് സംഘടിപ്പിക്കുന്ന ജംമ്പറിക്കോ ജിസാൻ പ്രീമിയർ ലീഗ് സീസൺ രണ്ടിന്റെ താരലേലം ടാമറിൻഡ് ഹോട്ടലിൽ സെപ്റ്റംബർ 13ന് നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ജെയ്സൺ അറിയിച്ചു. ആറ് ടീമുകൾ ആയി 78 കളിക്കാർക്ക് വേണ്ടി ടീം റാൻജേഴ്സ്, ടീം രാംബോസ്, ടീം ബെസ്റ്റ്, ഐ.സി.സി ഖമീസ്, സൗദി ക്രിക്കറ്റ് ക്ലബ്, മദായ വാരിയേഴ്സ് എന്നിവരാണ് ലേലത്തിൽ പങ്കെടുക്കുക.
സ്വാഗതസംഘം യോഗത്തിൽ കൺവീനർ ഉസ്മാൻ കൊറ്റുമ്പ, കെ.പി റിയാസ്, ഷഫീഖ് ഇടശ്ശേരി, താഹ, റിയാസ് മട്ടന്നൂർ, ഷാജി പുളിക്കോത്, നാസർ ചേലേമ്പ്ര, ജിലു ബേബി, അജിലൻ, ഷൈജു, ഷർഫാൻ, നജീബ് കല്ലറ, അലി വടക്കയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.