നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജു​ബൈ​ലി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​മു​ഹ​മ്മ​ദ്‌ ഫാ​റൂ​ഖി​ന് ജു​ബൈ​ൽ ക​മ്യൂ​ണി​റ്റി ഫോ​റം യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

ഡോ. മുഹമ്മദ്‌ ഫാറൂഖിന് ജുബൈൽ കമ്യൂണിറ്റി ഫോറം യാത്രയയപ്പ് നൽകി

ജുബൈൽ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജുബൈലിലെ സാമൂഹിക പ്രവർത്തകനും ഇസ്ലാമിക പണ്ഡിതനുമായ ഡോ. മുഹമ്മദ്‌ ഫാറൂഖിന് ജുബൈൽ കമ്യൂണിറ്റി ഫോറം (ജെ.എഫ്.സി) യാത്രയയപ്പ് നൽകി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജെ.എഫ്.സി ചെയർമാൻ റാഫി ഹുദവി അധ്യക്ഷത വഹിച്ചു.

ജുബൈലിലെ വിവിധ സംഘടന ഭാരവാഹികളായ ഉസ്മാൻ ഒട്ടുമ്മൽ, ശരീഫ് മൂസ, മനാഫ്, ശരീഫ്, സാബു, അർഷാദ് അരീക്കോട്, നൗഷാദ് തിരുവനന്തപുരം, അമീർ അസ്ഹർ, സൈദലവി പരപ്പനങ്ങാടി, കബീർ സലഫി എന്നിവർ സംസാരിച്ചു.

ഡോ. മുഹമ്മദ്‌ ഫാറൂഖിനുള്ള ഉപഹാരം ഉസ്മാൻ ഒട്ടുമ്മൽ കൈമാറി. ശംസുദ്ദീൻ പള്ളിയാലിൽ സ്വാഗതവും അസീസ് ഉണ്യാൽ നന്ദിയും പറഞ്ഞു. ഡോ. മുഹമ്മദ്‌ ഫാറൂഖ് ഉപസംഹരിച്ചു.

Tags:    
News Summary - Jubail Community Forum given farewell to Dr. Muhammed Farook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.