ജിദ്ദ: ജെ.എസ്.സി -ഐ.എസ്.എം അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ആറാമത് അന്താരാഷ്്ട്ര വൈ.എസ്.എൽ ഫുട്ബാൾ ടൂർണമെ ൻറിെൻറ ആദ്യ റൗണ്ട് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക്. ജൂനിയർ വിഭാഗത്തിലെ ആദ്യ മത്സരത്തിൽ ആർക് ഡി ട്രൂയിൻഫ് സ് കൂൾ, അൽസിലി അക്കാദമിയെ സമനിലയിൽ തളച്ചു. ആർക് ഡി ട്രൂയിൻഫിലെ ജമാൽ ആദം മികച്ച കളിക്കാരനായി. സീനിയർ വിഭാഗത്തിൽ ജെ. എസ്.സി, അൽബുആടു അക്കാദമിയോട് എതിരില്ലാത്ത മുന്ന് ഗോളിന് പരാജയപെട്ടു. അൽബുആദിെൻറ അബ്ദുറഹ്മാൻ സൺ കോളമാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടി. മുസ്തഫ അലി, അബ്്ദുൽ റഹ്മാൻ, ഹസൻ യോസേഫ് തുടങ്ങിയവർ വിജയികളുടെ ഗോളുകൾ നേടി. സബ് ജൂനിയർ വിഭാഗത്തിൽ അൽഇത്തിഹാദ് സൗദി എഫ്.സിയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്ത് വൈബ്ലി അക്കാദമി വിജയിച്ചു. വൈബ്ലിയുടെ നൂർമുഹമ്മദ് മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടി. നൂർ മുഹമ്മദ് രണ്ടും ഹണി വലീദ്, മുഹമ്മദ് അഹമ്മദ്, മുഹമ്മദ് റാമി ഈയം എന്നിവർ ഓരോ ഗോളും നേടി.
സബ് ജൂനിയർ വിഭാഗത്തിൽ മറ്റൊരു മത്സരത്തിൽ സ്പാനിഷ് അക്കാദമി എതിരില്ലാത്ത ഒമ്പത് ഗോളുകൾക്ക് അൽവുറൂദ് സ്‌കൂളിനെ തകർത്തു. മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട റാമി സമൂർ അൽസാംറാനി ടൂർണമെൻറിലെ ആദ്യ ഹാട്രിക്കിനും അഞ്ച് ഗോളുകൾക്കും ഉടമയായി. മുഹമ്മദ് രണ്ടു ഗോളുകളും അഹമ്മദ് ഹൈതം എന്നിവർ ഓരോ ഗോളുകളും നേടി. ജൂനിയർ വിഭാഗത്തിൽ സെലറിമോ അക്കാദമി എത്തിച്ചേരാത്തതിനാൽ അൽഅഹ്ലി സൗദി എഫ്.സിക്ക് വാക്കോവർ ലഭിച്ചു. ഗുനിയ സ്‌കൂളും അൽവാഹദ ക്ലബ്ബും തമ്മിൽ നടന്ന സീനിയർ വിഭാഗം മത്സരത്തിൽ ഗുനിയ സ്‌കൂളിനെ അൽ വാഹദ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. അൽവഹ്ദയുടെ ആദ്യ ഗോളടിച്ച അബ്്ദുല്ല ബാക്ഷയിൻ അബോഡി മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഗോൾ ഉമർ ബസാഫിർ നേടി. ഗുനിയയുടെ ഏക ഗോൾ ബസുലൈമാൻ നേടി.
അവസാന മത്സരത്തിൽ ടാലെൻറ് അക്കാദമിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ജിദ്ദ ക്ലബ്ബ് സൗദി എഫ്.സി വിജയികളായി. ജിദ്ദ ക്ലബ് സൗദി എഫ്.സിയുടെ ഗോൾ കീപ്പർ അബ്്ദുറഹ്മാൻ മികച്ച കളിക്കാരനായി. അൽഅഹ്ലി അക്കാദമി മാനേജർ ഇബ്രാഹിം ഇസിരി, ടി.പി ബഷീർ, പി.ആർ സലീം, അഡ്വ. അശ്്റഫ്, ഡോ. നസീർ, പി.ഒ പോൾസൺ, ജുനൈദ് ഖാൻ, നൗഷാദ് അറക്കൽ തുടങ്ങിയവർ ടീമുകളെ പരിചയപ്പെടുകയും മാൻ ഓഫ് ദി മാച്ച് അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച നടക്കുന്ന സബ് ജൂനിയർ മത്സരങ്ങളിൽ ജെ.എസ്.സി, അൽവുറൂദ് സ്‌കൂളിനെയും ടാലൻറ് അക്കാദമി, അൽഇത്തിഹാദ് ക്ലബ്ബിനെയും നേരിടും. ജൂനിയർ വിഭാഗത്തിൽ ഫയർ ബാൽ അക്കാഡമി, ജെ.എസ്.സിയെയും നേരിടും. സീനിയർ വിഭാഗത്തിൽ അൽതീമാസി സെവൻ, ഗുനിയ സ്‌കൂളിനെ നേരിടും. ജെ.എസ്.സി ബി, സിറിയൻ യൂത്തു ടീമിനെയും നേരിടും. നാമൂർ അൽസമീർ അക്കാദമി, ടാലൻറ് അക്കാദമിയെയും ജെ.എസ്.സി എ ടീം ആർക് ഡി ട്രൂയ്‌ഫു സ്‌കൂളിനെയും നേരിടും. മത്സരങ്ങൾ വൈകീട്ട് അഞ്ചിന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.