????? ?????????

ജോണ്‍ അബിസിയാദ് പുതിയ യുഎസ് അംബാസഡര്‍

റിയാദ്​: സൗദിയിലെ പുതിയ അമേരിക്കന്‍ അംബാസഡറായി ജോണ്‍ അബീസിയാദിനെ നിയമിക്കും. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. പശ്ചിമേഷ്യയുടെ രാഷ്​ട്രീയ ചിത്രം നന്നായറിയാവുന്ന സൈനിക ഉദ്യോഗസ്ഥനാണെന്ന്​ അന്താരാഷ്​ട്രമാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു‍. ഇറാഖ് യുദ്ധത്തില്‍ സൈനിക കമാണ്ടറായിരുന്നു. 34 വര്‍ഷത്തെ സൈനിക സേവനപരിചയമുണ്ട്​.അറബി ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ജോണ്‍ ഫിലിപ്പിന്​ 67 വയസുണ്ട്​. വിദ്യാര്‍ഥി കാലഘട്ടത്തില്‍ ഇദ്ദേഹമവതരിപ്പിച്ച തിസീസ് സൗദി അറേബ്യയെക്കുറിച്ചായിരുന്നത്രെ. 27 രാജ്യങ്ങളിലായി നടന്ന അമേരിക്കയുടെ നേരിട്ടും അല്ലാത്തതുമായ സൈനിക ഓപ്പറേഷന്‍ നയിച്ചത് ജോണ്‍ അബീസിയാദാണ്​.
Tags:    
News Summary - johan abisiyad-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.