ജിദ്ദ: എടക്കര പാലത്തിങ്ങൽ തഹ്സീസുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റിയുടെ പരിധിയിൽപെട്ട ജിദ്ദ, മക്ക, മദീന, റിയാദ്, ദമ്മാം പ്രവാസികളെ ഉൾപ്പെടുത്തി ജിദ്ദ കേന്ദ്രമാക്കി മഹല്ല് കമ്മിറ്റി രൂപവത്കരിച്ചു. നിർധനരെ സഹായിക്കൽ, പള്ളി, മദ്റസ മതസ്ഥാപനങ്ങളെ സഹായിക്കൽ തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് കമ്മിറ്റി രൂപവത്കരിച്ചിട്ടുള്ളത്. മഹല്ല് സെക്രട്ടറി തേറമ്പത്ത് അബ്ദുൽ കരീം യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: അബ്ദുൽ നാസർ ഇരുമ്പുടയൻ (മുഖ്യ രക്ഷാ), സുബൈർ വട്ടോളി (പ്രസി), ജനീഷ് തോട്ടേക്കാട്ട്, ജുനൈദ് കോർമത്ത്, യൂസുഫ് പിലാക്കൽ (വൈ. പ്രസി), സൽമാൻ കല്ലിങ്ങൽപ്പാടൻ (ജന. സെക്രട്ടറി), സംജിദ് മുണ്ടമ്പ്ര, അബ്ദുറഹ്മാൻ പരവേങ്ങൽ, അലി അത്തിക്കായി (സെക്ര), ഷാജി പാറക്കോട്ടിൽ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.