ജി​ദ്ദ ഒ.​ഐ.​സി.​സി പ്ര​വാ​സി സേ​വ​ന കേ​ന്ദ്ര​യു​ടെ എ​ട്ടാം വാ​ര്‍ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ വി​വി​ധ സേ​വ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ​മാ​രെ​യും വ​ള​ന്റി​യ​ർ​മാ​രെ​യും ആ​ദ​രി​ച്ച​പ്പോ​ൾ

ജിദ്ദ ഒ.ഐ.സി.സി പ്രവാസി സേവന കേന്ദ്ര വാർഷികാഘോഷം ‘ഹൃദ്യം 2022’

ജിദ്ദ: ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജനല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സേവന കേന്ദ്രയുടെ എട്ടാം വാര്‍ഷികാഘോഷം ‘ഹൃദ്യം 2022’ പരിപാടി ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തവും വര്‍ണാഭമായ കലാ, സാംസ്കാരിക പരിപാടികള്‍ കൊണ്ടും ഹൃദ്യമായി.

ജിദ്ദയിലെ പൗര പ്രമുഖരുടെയും ഇതര പ്രവാസിസംഘടന നേതാക്കളുടെയും സാന്നിധ്യത്തിൽ ലീഡർ കെ. കരുണാകരന്റെ നാമത്തിൽ നടന്ന പരിപാടിയിൽ വിവിധ സേവന മേഖലകളിൽ പ്രവർത്തിച്ച കൺവീനർമാരെയും വളന്റിയർമാരെയും ജിദ്ദ ഒ.ഐ.സി.സി ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.

ഒ.ഐ.സി.സിയുടെ ആദ്യ രൂപമായ ഐ.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനരീതി പ്രവാസി സമൂഹത്തിനു ഗുണകരമായി ഇപ്പോഴും തുടർന്നുവരുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അതിന്റെ തുടർച്ചയായി നടന്നുവരുന്ന മഹത്തായ സേവനമാണ് ഹെൽപ് ഡെസ്കെന്നും സ്ഥാപക നേതാവ് ചെമ്പൻ അബ്ബാസ് പറഞ്ഞു. ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു.


എൻജിനീയർ ഇഖ്ബാൽ പൊക്കുന്ന് കെ. കരുണാകരൻ അനുസ്മരണം നടത്തി. അബൂബക്കർ അരിമ്പ്ര, ഷിബു തിരുവനന്തപുരം, എം. സിറാജുദ്ദീൻ, ബേബി നീലാമ്പ്ര, സി.എം അഹമ്മദ്, മിർസ ശരീഫ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് ഭാസ്കരൻ കണ്ണൂർ നന്ദിയും പറഞ്ഞു.

വിവിധ കൺവീനർമാരായ അലി തേക്കുതോട് (പ്രവാസി സേവന കേന്ദ്ര), മാമ്മദ് പൊന്നാനി (കോവിഡ് റിലീഫ് സെൽ), നൗഷാദ് അടൂർ (നോർക്ക ഹെൽപ് സെൽ), നാസിമുദ്ദീൻ മണനാക് (പ്രവാസി ക്ഷേമ നിധി സഹായ കേന്ദ്രം), അസാബ് വർക്കല (ഹജ് വളന്റിയർ സെൽ), അനിൽ കുമാർ പത്തനംതിട്ട (ശബരിമല തീർഥാടക സേവന കേന്ദ്രം) എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൺവീനർമാർക്കൊപ്പം സജീവമായി പ്രവർത്തിച്ച മുജീബ് മൂത്തേടത്ത്, ശമീർ നദവി കുറ്റിച്ചൽ, അഷ്‌റഫ് വടക്കേകാട്, റഫീഖ് മൂസ ഇരിക്കൂർ, സിദ്ധീഖ് പുല്ലങ്കോട്, നൗഷീർ കണ്ണൂർ, മുജീബ് തൃത്താല, രാധാകൃഷ്ണൻ കാവുമ്പായി, അനിൽകുമാർ ചക്കാരക്കൽ, അനിൽ മുഹമ്മദ് അമ്പലപ്പള്ളി, അൻവർ വാഴക്കാട്, അയൂബ് പന്തളം, ഹാരിസ് കാസർകോട്, ഷിനോയ് കടലുണ്ടി, അബൂബക്കർ തിരുവനന്തപുരം, സജി ജോർജ്, ബിജി സജി, ശറഫുദ്ദീൻ പത്തനംതിട്ട, അഷ്‌റഫ് വാഴക്കാട്, മനോജ് മാത്യു അടൂർ, അഷ്‌റഫ് കൂരിയോട്, ഷാനവാസ് സ്നേഹക്കൂട്, ഷാഫി മജീദ്, ഉസ്മാൻ കുണ്ട്കാവിൽ, സുബൈർ നാലകത്ത്, ഉസ്മാൻ പോത്ത്കല്ല്, നസീ൪ വടക്കേക്കാട്, ഹരികുമാർ ആലപ്പുഴ തുടങ്ങിയവർക്ക് അനുമോദന സർട്ടിഫിക്കറ്റുകൾ നൽകി. കുട്ടികൾ അവതരിപ്പിച്ച ദേശീയ നേതാക്കളുടെ റോൾ മോഡൽ പ്രസേന്റേഷൻ, ഡാൻസ്, ഒപ്പന, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. മുഫസില ഷാനു, മൗഷിമി ശരീഫ്, നദീറ മുജീബ്, സിമി രാധാകൃഷ്ണൻ, നാദിയ നൗഷാദ്, ബിനി രാഗേഷ് തുടങ്ങിയവർ വിവിധ ഡാൻസുകൾ ചിട്ടപ്പെടുത്തി.

വിവിധ ജില്ല, ഏരിയ കമ്മിറ്റി ഭാരവാഹികളായ ഹക്കീം പറക്കൽ, ഫസലുള്ള വെള്ളുവമ്പാലി, ലൈല സാക്കിർ, സിമി അബ്ദുൽ ഖാദർ, സുബ്ഹാൻ വണ്ടൂർ, സക്കീർ ചെമ്മണ്ണൂർ, വിജാസ് ചിതറ, അബ്ദുൽ കാദർ പെരുമ്പാവൂർ, നാസ൪ കോഴിത്തൊടി, ഹുസൈൻ ചുള്ളിയോട്, ഗഫൂർ പറയഞ്ചേരി, കെ. അബ്ദുൽ കാദർ, ഇർഷാദ് ആലപ്പുഴ, ശരീഫ് തിരുവനന്തപുരം, ഷിനു ജമാൽ, വിവേക് തിരുവനന്തപുരം, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, സി.കെ ഗഫൂർ, നൗഷാദ് ചാലിയാർ, മറിയം തൗഫീഖ്, ഹ൪ഷദ് ഏലൂർ, പ്രവീൺ എടക്കാട്, വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സാരഥികളായ സഹീർ സൂറാത്ത്, അഷ്‌റഫ് ജെ.എൻ.എച്ച്, കബീർ അക്കോയ, നസീർ ബാവ കുഞ്ഞു, ഹിഫ്‌സുറഹ്മാൻ, റഷീദ് വാഴക്കാട്, അഷ്‌റഫ് അഴിക്കോട് തുടങ്ങിയവർ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കഴിഞ്ഞ ദിവസം വിടവാങ്ങിയ കെ.പി.സി.സി ട്രഷറർ അഡ്വ. വി. പ്രതാപ ചന്ദ്രന് ചടങ്ങിൽ ആദരാജ്ഞലികൾ അർപ്പിച്ചു.

Tags:    
News Summary - Jeddah OICC Pravasi Seva Kendra Anniversary Celebration 'Hridyam 2022'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.