ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഹെൽപ്​ ലൈൻ

ജിദ്ദ: കോവിഡ് 19 വ്യാപനത്തി​​െൻറ പശ്ചാത്തലത്തില്‍ സൗദി അറേബ്യയയിൽ ഹെൽപ്​ ലൈൻ സേവനവുമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇതുവരെ ഇന്ത്യയിലേക്ക് മടങ്ങി പോയിട്ടില്ലാത്ത ഉംറ തീർഥാടകര്‍ക്ക് വിമാന സർവീസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് വേണ്ടിയാണ്​ കോൺസുലേറ്റിൽ ഹെല്‍പ്പ് ലൈന്‍ സേവനം ആരംഭിച്ചത്​.

സഹായം ആവശ്യമുള്ളവർ ഹെൽപ്​ ലൈനില്‍ ബന്ധപ്പെടണമെന്ന്​ അധികൃതർ അറിയിച്ചു. കോവിഡ്​ ജാഗ്രതയുടെ ഭാഗമായി ഉംറ തീർഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന് മുമ്പ് എത്തിയ തീർഥാടകര്‍ക്ക് വേണ്ടിയാണ് ഹെല്‍പ്പ് ലൈന്‍ സേവനം ആരംഭിച്ചത്. 24 മണിക്കൂറം സേവനം ലഭ്യമാണെന്നും കോണ്‍സുലേറ്റ് അധികൃതർ അറിയിച്ചു. 00966 5544 04023 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

Tags:    
News Summary - Jeddah India Consulate Helpline-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.