ദുബൈ എക്സ്​പോയിലും ഐ.എസ്​.എൽ ആരവം

ദുബൈ: ഇന്ത്യൻ സൂപ്പർ ലീഗ്​ കലാശപ്പോരിന്‍റെ ആവേശം ഏറ്റെടുത്ത്​ ദുബൈ എക്സ്​പോ. ​ഞായറാഴ്ച രാത്രി നടന്ന കലാ​ശപ്പോരിന്‍റെ സ്ക്രീനിങ്​ കാണാൻ എക്സ്​പോയിലെത്തിയത്​ ആയിരങ്ങൾ. ഇവരിൽ ഭൂരിപക്ഷവും കേരള ബ്ലാസ്​റ്റേഴ്​സ്​ ആരാധകരായിരുന്നു.

68ാം മിനിറ്റിൽ കെ.പി. രാഹുലിന്‍റെ ബൂട്ടിൽ നിന്ന് ആദ്യ​ ഗോൾ പിറന്നപ്പോൾ എക്സപോയിലെ 'ബ്ലാസ്​റ്റേഴ്​സ്​ ഗാലറി' ഇരമ്പിയാർത്തു. അവസാന മിനിറ്റുകളിൽ ഹൈദരാബാദ്​ സമനില നേടിയതോടെ മഞ്ഞപ്പട ഫാൻസ്​ നിരാശയിലാണ്ടു.

എങ്കിലും പ്രതീക്ഷയോടെ, ചങ്കിടിപ്പോടെ എക്സ്​ട്രാ ടൈമും ഷൂട്ടൗട്ടും കണ്ടിരുന്നവർക്ക്​ വീണ്ടും നിരാശ സമ്മാനിച്ചായിരുന്നു കപ്പ്​ ഹൈദരാബാദ്​ കൊണ്ടുപോയത്​. മൂന്നാം ഫൈനലിലും ബ്ലാസ്​റ്റേഴ്​സിന്​ പിഴച്ചെങ്കിലും ഫൈനൽ വരെയെത്തിയതിൽ ആശ്വസിച്ചാണ്​ ബ്ലാസ്​റ്റേഴ്​സ്​ ഫാൻസ്​ മറ്റൊരു സീസണും അവസാനിപ്പിച്ചത്​.

Tags:    
News Summary - ISL Football Final at Dubai Expo too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.