നാട്ടിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരം ഇന്ത്യൻ എംബസി ശേഖരിക്കുന്നു

റിയാദ്​: കോവിഡ്​ പശ്ചാത്തലത്തിൽ സൗദിയിൽ നിന്ന്​ നാട്ടിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരം ശേഖരിക്കാ ൻ ഇന്ത്യൻ എംബസി നടപടി ആരംഭിച്ചു. ഗൂഗ്​ൾ​ േഫാമിലൂടെയാണ്​ വിവര ശേഖരണം. നാട്ടിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്നവർ ആര ൊക്കെ എന്നറിയാനുള്ള വിവര ശേഖരണം മാത്രമാണെന്ന്​ എംബസി പ്രത്യേകം പറയുന്നുണ്ട്​. ഇന്ത്യയിലേക്ക്​ വിമാന സർവിസ്​ പുനരാരംഭിക്കുന്നത്​​ സംബന്ധിച്ച്​ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല.

പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ ഇന്ത്യൻ ഗവൺമ​​​െൻറ്​ തീരുമാനമെടുത്താൽ അക്കാര്യം എംബസി സൗദിയിലെ പ്രവാസി ഇന്ത്യാക്കാരെ അറിയിക്കും. ഗൂഗ്​ൾ ഫോം ഒരാളുടെ വിവരം മാത്രമേ ചേർക്കാനാവൂ. കുടുംബാംഗങ്ങളുടെ വിവരങ്ങൾ ചേർക്കണമെങ്കിൽ ഒാരോരുത്തർക്കും വേണ്ടി ഒാരോ ഫോമുകൾ പൂരിപ്പിക്കണം. ആവശ്യമായ എല്ലാവിവരങ്ങളും നൽകി സബ്​മിറ്റ്​ ചെയ്​താൽ മാത്രം മതി. എംബസിയിലേക്ക്​ ഇമെയിൽ ചെയ്യേണ്ട ആവശ്യമില്ല.

https://t.co/K5Hbmr4cFP

Tags:    
News Summary - Indian embasy on gulf native return in saudi -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.