ജിദ്ദ: ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ഇഫ്താർ വിഭവമെത്തിക്കുന്നതിനായുള്ള ഖാദിമുൽ ഹറമൈൻ ഇഫ്താർ പദ്ധതി മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് ഉദ്ഘാടനം ചെയ്തു.
സൗദി എംബസികളുമായി സഹകരിച്ച് 34 രാജ്യങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരോ വർഷവും നിരവധി പേർക്കാണ് പദ്ധതിക്ക് കീഴിൽ ഇഫ്താർ വിഭവം എത്തിക്കുന്നത്. ഇതിനകം 1,60,000ത്തിലധികം ആളുകൾ പദ്ധതികളുടെ ഗുണഭോക്താക്കളായെന്നാണ് കണക്ക്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യ നൽകിവരുന്ന പിന്തുണയുടെ ഭാഗമാണ് ഖാദിമുൽ ഹറമൈൻ ഇഫ്താർ പദ്ധതിയെന്ന് മതകാര്യ വകുപ്പ് മന്ത്രി പറഞ്ഞു. ഒരോ രാജ്യത്തേയും നിലവിലുള്ള വ്യവസ്ഥകൾക്കനുസൃതമായി പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.