കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗികളേക്കാൾ കൂടുതൽ രോഗമുക്തി

ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികളേക്കാൾ കൂടുതൽ രോഗമുക്തി റിപ്പോർട്ട് ചെയ്തു. ഇന്ന് 1,084 പുതിയ രോഗികളും 1,285 രോഗമുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാ ജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,26,814 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,07,374 ഉം ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,249 ആയി. കോവിഡ് ബാധിച്ചവരിൽ നിലവിൽ 11,191 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,403 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.30 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 235, മക്ക 207, കിഴക്കൻ പ്രവിശ്യ 154, അൽ ഖസീം 107, അസീർ 94, മദീന 69, ജീസാൻ 64, ഹായിൽ 58, നജ്റാൻ 40, തബൂക്ക് 23, വടക്കൻ അതിർത്തി മേഖല 17, അൽബാഹ 13, അൽ ജൗഫ് 3. ഇതുവരെ രാജ്യത്ത് 2,69,25,604 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - In Saudi Arabia today there is more Covid Recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.