ജല’ ജീസാൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
ജീസാൻ: പ്രവാസികൾക്ക് ഒരുമയുടെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് ജീസാനിൽ ‘ജല’ ജീസാൻ ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഹാപ്പി ടൈം ടവറിനു സമീപം പാർക്കിൽ നടന്ന സംഗമത്തിൽ ജീസാൻ ഏരിയയിലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസികൾക്കൊപ്പം വിവിധ സാമൂഹിക സംഘടന നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
സാമൂഹിക പ്രവർത്തകനും ‘ജല’ ജനറൽ സെക്രട്ടറിയുമായ സതീഷ് കുമാർ നീലാംബരി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ അധ്യക്ഷത വഹിച്ചു.
കേന്ദ്രകമ്മിറ്റി ട്രഷറർ ഡോ. ജോ വർഗീസ് കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. രമേശൻ മൂച്ചിക്കൽ, രക്ഷാധികാരി സണ്ണി ഓതറ, സെക്രട്ടറിമാരായ സലാം കൂട്ടായി, അനീഷ് നായർ തുടങ്ങിയവർ സംസാരിച്ചു. സലീം മൈസൂർ, ഗഫൂർ പൊന്നാനി, ഷമീർ, ഷാഫി, ബിനു, ഹക്കീം, പി.ഐ. സിയാദ്, അന്തുഷാ ചെട്ടിപ്പടി, വസീം മുക്കം, ഷാജി സനയ്യ, ധർവീഷ്, അർഷാദ്, സാമു, സാദിഖ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
ഏരിയ സെക്രട്ടറി മുനീർ നീരോൽപാലം സ്വാഗതവും ഏരിയ പ്രസിഡന്റ് ജബ്ബാർ പാലക്കാട് നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി സതീഷ് കുമാർ നീലാംബരി നന്ദി പറഞ്ഞു. ഷിഹാബുദ്ദീൻ പാറമ്മൽ സമൂഹപ്രാർഥനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.