1. ഐ.സി.എഫ് പ്രസിദ്ധീകരിച്ച മുഹമ്മദ് നബി എന്ന പുസ്തകം വിൻസൻറ് ജോർജിന് നൽകി ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ കൈമാറുന്നു, 2. സെമിനാറിൽ മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ വിഷയം അവതരിപ്പിക്കുന്നു
റിയാദ്: എല്ലാ ചൂഷണങ്ങളെയും തിരിച്ചറിയാനും പ്രലോഭനങ്ങളെ അതിജയിക്കാനും പ്രവാസികൾ കരുത്താർജിക്കണമെന്ന് ഐ.സി.എഫ് റിയാദ് സെൻട്രൽ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ ആഹ്വാനം ചെയ്തു. ഐ.സി.എഫ് റിയാദ് സംഘടിപ്പിച്ച ‘ചൂഷണ മുക്ത പ്രവാസം’ സെമിനാറിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനർഹമായ ഒരു ഹലാല പോലും കൈപ്പറ്റാതിരിക്കാനുള്ള സൂക്ഷ്മത ജിവിതത്തിൽ പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഐ.സി.എഫ് സെൻട്രൻ അഡ്മിൻ പ്രസിഡന്റ് ഹസൈനാർ മുസ്ല്യാർ അധ്യക്ഷത വഹിച്ചു. നാഷനൽ വിദ്യാഭ്യാസ സെക്രട്ടറി ഉമർ പന്നിയൂർ ഉദ്ഘാടനം ചെയ്തു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നസീർ മുള്ളൂർക്കര (കേളി സാംസ്കാരിക വേദി), വിൻസന്റ് ജോർജ്ജ് (ഒ.ഐ.സി.സി), സിദ്ധിഖ് പാലക്കാട് (കെ.എം.സി.സി), ഹാശിർ ചൊവ്വ (ആർ.എസ്.സി നോർത്ത് സെൻട്രൽ), അബ്ദുൽ വാഹിദ് സഖാഫി (ആർ.എസ്.സി സിറ്റി സെൻട്രൽ), അബ്ദുല്ല സഖാഫി ഓങ്ങല്ലൂർ (ഐ.സി.എഫ്), സുധീർ കുമ്മിൾ (നവോദയ) എന്നിവർ സംസാരിച്ചു. മുജീബ് തൂവക്കാട്, ആരിഫ് ചുഴലി എന്നിവർ കവിതകൾ അവതരിപ്പിച്ചു. അഫ്സൽ കോളാരി സംസാരിച്ചു. ഐ.സി.എഫ് ഇന്റർനാഷനൽ പ്രസിദ്ധികരിച്ച ‘മുഹമ്മദ് നബി’ എന്ന പുസ്തകം വിൻസൻറ് ജോർജിന് നൽകി. ഐ.സി.എഫ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ പ്രകാശനം ചെയ്തു.
ബഷീർ മിസ്ബാഹി ചൂഷണ മുക്ത പ്രതിജ്ഞക്ക് നേതൃത്വം കൊടുത്തു. ജബ്ബാർ കുനിയിൽ പരിപാടിയുടെ മോഡറേറ്ററായി. അബ്ദുല്ലത്വീഫ് മാനിപുരം സ്വാഗതവും ഇബ്രാഹിം കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.