തബൂക്ക് ഐ.സി.എഫ് പ്രതിഷേധ സംഗമത്തിൽ യൂനുസ് ചെമ്മാട് സംസാരിക്കുന്നു
അൽഖുറയ്യാത്ത്: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിന്റെ കൊലപാതകത്തിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടറായി നിയമിച്ച നടപടിയിൽ ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന് (ഐ.സി.എഫ്) ഖുറയ്യാത്ത് സെന്‍ട്രല്‍ പ്രതിഷേധിച്ചു. 'ഒപ്പമില്ല കേരളം, കളങ്കിതനെ മാറ്റുക' എന്ന പ്രമേയത്തില്‍ നടന്ന പ്രതിഷേധക്കൂട്ടം പരിപാടിയിൽ മുനീർ കൊടുങ്ങല്ലൂർ വിഷയാവതരണം നടത്തി.
സെൻട്രൽ സംഘടനകാര്യ പ്രസിഡന്റ് ഇബ്റാഹിം അൽഹസനി ഉദ്ഘാടനം ചെയ്തു. സെൻട്രൽ പ്രസിഡന്റ് മുഹമ്മദലി ദാരിമി അധ്യക്ഷത വഹിച്ചു. റോയ് കോട്ടയം, യൂനുസ് ചെമ്മാട് (ഐ.എം.സി.സി), ഷമീർ കൈതപ്പൊയിൽ (കെ.എം.സി.സി) എന്നിവർ സംസാരിച്ചു. സെൻട്രൽ സെക്രട്ടറി അബ്ദുൽസമദ് സ്വാഗതവും ക്ഷേമകാര്യ സെക്രട്ടറി സലിം കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.