കേരള സര്‍ക്കാര്‍ സൗദിയിലേക്ക് ഹൗസ് ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുന്നു

ജിദ്ദ: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ സൗദിയിലേക്ക് ഹൗസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള ജി.സി.സി, സൗദി രാജ്യങ്ങളിൽ എവിടെയെങ്കിലും ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങിയെത്തിയവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസയും, താമസ സൗകര്യവും ഫ്രീ ആയിരിക്കും.

വിമാന ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ സ്വയം വഹിക്കണം. ജോലി ലഭിച്ചാല്‍ 1,700 സൗദി റിയാൽ (ഏകദേശം 37,000 രൂപ) ആയിരിക്കും പ്രതിമാസ ശമ്പളം. അപേക്ഷകർക്ക് പ്രായം 45 വയസ് കവിയാൻ പാടില്ല. നേരത്തെ സൗദി ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽ എവിടെയെങ്കിലും ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്തിരിക്കണം. സൗദി ട്രാഫിക് നിയമങ്ങളെ കുറിച്ച് അറിവുണ്ടായിരിക്കണം. ഗൂഗിൾ മാപ്പ് പോലുള്ള നാവിഗേഷന്‍ മാപ്പിനെ കുറിച്ച് അറിവുണ്ടായിരിക്കണം.

സാധാരണ വാഹനത്തോടൊപ്പം ഓട്ടോമാറ്റിക് വാഹനങ്ങളും ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം. അറബി സംസാരിക്കാന്‍ അറിഞ്ഞിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, ശരീരം മുഴുക്കെ കാണാവുന്ന തരത്തിലുള്ള വീഡിയോ ക്ലിപ്പ്, പാസ്പോർട്ട് കോപ്പി, സൗദി, ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ്, നേരത്തെ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തപ്പോഴുണ്ടായിരുന്ന ഇഖാമ കോപ്പി, മെഡിക്കൽ റിപ്പോർട്ട് എന്നിവ സഹിതം jobs@odepc.in എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി എട്ട് വ്യാഴാഴ്ച.  കൂടുതൽ വിവരങ്ങള്‍ക്ക്: https://odepc.kerala.gov.in/jobs/house-driver-for-saudi-arabia എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Tags:    
News Summary - house driver recruitment to saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.